സഖാക്കള്‍ ഇനി ലണ്ടനിലേയ്ക്ക് പറക്കുന്നു.. ഇനി എന്തെല്ലാം കാണണം, പരിഹാസവുമായി അഡ്വ.ജയശങ്കര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ യൂണിയന്‍ ചെയര്‍മാരെ സര്‍ക്കാര്‍ ചിലവില്‍ ലണ്ടന്‍ സന്ദര്‍ശനത്തിന് അയക്കുന്നെന്ന വാര്‍ത്ത പുറത്തെത്തിയിരുന്നു. 75 പേരെയാണ് ലണ്ടന്‍ സന്ദര്‍ശനത്തിന് അയക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും എസ്എഫ്‌ഐക്കാര്‍ ആണെന്നും വിവരമുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കര്‍.

സാമ്പത്തിക പ്രതിസന്ധി എന്നൊക്കെ പറയുന്നുണ്ടെങ്കിലും, സംസ്ഥാന ഖജനാവില്‍ കാശങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്. എങ്ങനെ മുടിപ്പിക്കണം എന്ന് യാതൊരു ഐഡിയയും കിട്ടാതെ വിഷമിക്കുമ്പോഴാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്മാരുടെ കാര്യം ഓര്‍മ്മ വന്നത്. അവരെ ലണ്ടനിലേക്കയക്കാന്‍ തീരുമാനിച്ചു. കത്തിക്കുത്ത്, മാര്‍ക്ക് തിരുത്തല്‍, കോപ്പിയടി തുടങ്ങിയവയില്‍ കൂടുതല്‍ പ്രാവീണ്യം നേടാന്‍ കുട്ടി സഖാക്കള്‍ ഇനി ലണ്ടനിലേയ്ക്ക് പറക്കുന്നു.. ഇനി എന്തെല്ലാം കാണണം : എസ്എഫ്‌ഐയ്ക്കും സിപിഎമ്മിനുമെതിരെ പരിഹാസവുമായി അഡ്വ.ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പരിഹാസവുമായി അദ്ദേഹം രംഗത്ത് എത്തിയത്.

Loading...

അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

സാമ്പത്തിക പ്രതിസന്ധി എന്നൊക്കെ പറയുന്നുണ്ടെങ്കിലും, സംസ്ഥാന ഖജനാവില്‍ കാശങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്. എങ്ങനെ മുടിപ്പിക്കണം എന്ന് യാതൊരു ഐഡിയയും കിട്ടാതെ വിഷമിക്കുമ്പോഴാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്മാരുടെ കാര്യം ഓര്‍മ്മ വന്നത്. അവരെ ലണ്ടനിലേക്കയക്കാന്‍ തീരുമാനിച്ചു.

കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളിലെ യൂണിയന്‍ ചെയര്‍മാന്മാരെയും യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്മാരെയും കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലയച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തീവ്രപരിശീലനം നല്‍കാനാണ് പരിപാടി. കത്തിക്കുത്ത്, കസേര കത്തിക്കല്‍, മാര്‍ക്ക് തിരുത്തല്‍, കോപ്പിയടി എന്നിങ്ങനെ കലാകായിക വിഷയങ്ങളില്‍ കൂടുതല്‍ വൈദഗ്ധ്യം കൈവരിക്കാന്‍ ഇതുമൂലം നമ്മുടെ യുവസഖാക്കള്‍ക്ക് സാധിക്കും.

യൂണിയന്‍ ചെയര്‍മാന്മാര്‍ ഏറക്കുറെ എല്ലാവരും നമ്മുടെ പാര്‍ട്ടി സഖാക്കളാണ്. വിരുദ്ധന്മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ ഒതുക്കാവുന്നതേയുളളൂ.

രണ്ടു കോടി രൂപയേ സര്‍ക്കാരിനു ചിലവുളളൂ. തികയാതെ വന്നാല്‍ ബക്കറ്റുപയോഗിച്ചു പിരിക്കാം.

മന്ത്രിമാര്‍ (മാത്രം) കുടുംബ സമേതം വിദേശ രാജ്യങ്ങളില്‍ ഉല്ലാസയാത്ര പോകുന്നു എന്ന പരാതി ഇതോടെ തീരും.

എല്ലാത്തിനുമുപരി, കേരളത്തിലെ കോളേജ് യൂണിയന്‍ ചെയര്‍മാന്മാരുടെ സഹവാസത്താല്‍ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയുടെ നിലവാരം ഉയരും. അവിടെയും തോറ്റവരെ മാര്‍ക്ക് കൂട്ടിയിടുവിച്ച് ജയിപ്പിക്കാന്‍ തുടങ്ങും.

അതേസമയം സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ യൂണിയൻ ചെയർമാൻമാരായ 75 പേർ സർക്കാർ ചെലവിൽ ലണ്ടൻ സന്ദർശനത്തിന് . ഇതിൽ ഭൂരിഭാഗം പേരും എസ്.എഫ്.ഐ നേതാക്കൾ. യാത്രയ്ക്ക്

ലണ്ടനിലെ കാര്‍ഡിഫ് യൂണിവേഴ്‌സിറ്രിയില്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ഫെബ്രുവരിയിലാണ് ഇവര്‍ പോകുന്നത്. ഇതിലേക്കുള്ള സര്‍ക്കാര്‍ സഹായം കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ്. 2006ല്‍ സമര്‍പ്പിച്ച ജെ.എം ലിംഗ്‌ദോ കമ്മിറ്രി ശുപാര്‍ശകളില്‍ തിരഞ്ഞെടുക്കപ്പെട്ട യൂണിയന്‍ ഭാരവാഹികള്‍ക്ക് മികച്ച പ്രൊഫഷണലുകളെക്കൊണ്ട് പരിശീലനം നല്‍കണമെന്ന് 2006ല്‍ ജെ.എം ലിംഗ്‌ദോ കമ്മിറ്രി ശുപാര്‍ശ ചെയ്തിരുന്നു. 13 വര്‍ഷം മുമ്പുള്ള ഈ ശുപാര്‍ശയുടെ മറവിലാണ് ഇപ്പോള്‍ വിദേശ യാത്ര തരപ്പെടുത്തിയത്.എസ്. എഫ് ഐക്കാരല്ലാത്ത ഏതാനും ചെയര്‍മാന്മാരും സംഘത്തിലുണ്ട്.ആദ്യമായിട്ടാണ് സംസ്ഥാനത്ത് നിന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരെ സര്‍ക്കാര്‍ ചെലവില്‍ വിദേശത്തയക്കുന്നത്. .. വിദേശത്തെ കോളേജ് യൂണിയന്‍ ഭാരവാഹികളുമായും മറ്ര് വിദഗ്ദ്ധരുമായും ഇവര്‍ ആശയവിനിമയം നടത്തും.?കോളേജുകളിലെ അക്രമങ്ങളും കൊലപാതകങ്ങളും ഒഴിവാക്കാന്‍ യൂണിയന്‍ പ്രവര്‍ത്തനത്തിന് അക്കാഡമിക് സ്വഭാവം വേണം. ഈ മാതൃകകളും അവര്‍ പഠിക്കണം. അതിനായാണ് ഇവരെ ലണ്ടനിലേക്ക് കൊണ്ടു പോകുന്നത്.