കൂടത്തായി കൂട്ടക്കൊലകേസ്, ഹൈക്കോടതി അഭിഭാഷകയുടെ വിലയിരുത്തല്‍

കൂടത്തായി കൂട്ട കൊലപാതകത്തില്‍ പ്രതി ജോളിക്ക് എത്രമാത്രം ശിക്ഷ ലഭിക്കാം അഥവാ ശിക്ഷ ലഭിക്കുക തന്നെ ചെയ്യുമോ അതോ കാലദൈര്‍ഘ്യം കാരണം പല തെളിവുകളും നഷ്ടപ്പെട്ടിട്ടുണ്ടോ തുടങ്ങിയ നിരവധി സംശയങ്ങള്‍ ആണ് ഓരോ വ്യക്തികളുടെയും മനസ്സില്‍ ഇപ്പോള്‍ ഉള്ളത് എന്നാല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചെടുത്തോളം ഒരു കുറ്റാന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കഴിഞ്ഞാലും കുറ്റപത്രം പ്രകാരമുള്ള കുറ്റം പ്രതി ചെയ്തിട്ടുണ്ടോ എന്ന് നോക്കുന്നത് നിര്‍ണായകമായ സാക്ഷിമൊഴികള്‍ വ്യക്തമായ ശാസ്ത്രീയ തെളിവുകള്‍ തുടങ്ങിയവയുടെ സാഹചര്യത്തിലാണ് ഒരുപക്ഷേ ഒരു കൊലപാതകങ്ങള്‍ നടന്നത് ആണെങ്കില്‍ തന്നെയും വ്യക്തമായ തെളിവുകള്‍ കിട്ടുവാനുള്ള സാഹചര്യം കാലപ്പഴക്കം മുഖേന അസ്തമിച്ചിട്ട് ഉണ്ട് എന്ന് തന്നെ പറയാം

സാധാരണഗതിയില്‍ പോലീസിന് സംബന്ധിച്ചിടത്തോളം പ്രതി കുറ്റസമ്മതം മൊഴി നല്‍കിയാല്‍ അത് ധാരാളമായി എന്ന ഒരു ചിന്ത സാധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ട്, എന്നാല്‍ കുറ്റസമ്മതമൊഴി പോലീസിന് നല്‍കുന്നത് കോടതിയില്‍ തെളിയിക്കാനാവില്ല എന്ന വസ്തുത ഉണ്ട്

Loading...

കുറ്റസമ്മതമൊഴി നല്‍കുന്ന പ്രതിയുടെ കുറ്റസമ്മതമൊഴി യാതൊരുകാരണവശാലും കുറ്റസമ്മതമൊഴി അഥവാ കണ്‍ഫ ഷന്‍ സ്റ്റേറ്റ്‌മെന്റ് കോടതിയില്‍ യാതൊരു കാരണവശാലും പ്രതികള്‍ക്കെതിരെയുള്ള തെളിവായി ഉപയോഗിക്കുവാന്‍ പാടുള്ളതല്ല

സെക്ഷൻ 25 ഓഫ് ഇന്ത്യൻ എവിഡൻസ് ആക്ട് പ്രകാരം confession made before a police officer or in custody of police cannot be proved in court എന്നാണ് പറയുക

എന്നാ കൂട്ടി പ്രതികളുടെ മൊഴികൾ പ്രതികൾക്കെതിരെ ഉപയോഗിക്കാവുന്ന ശക്തമായ തെളിവുകളാണ് കൂട്ടു പ്രതി കുറ്റസമ്മതം നടത്തുന്നതോ അല്ലെങ്കിൽ ഞങ്ങൾ ഒരുമിച്ച് ആണ് ഈ കുറ്റകൃത്യം ചെയ്തത് എന്ന് പറയുന്നത് മൊഴി പ്രതികൾക്കെതിരെ ഉപയോഗിക്കാവുന്ന ശക്തമായ തെളിവുകളാണ്

Accomplice evidence

ഇപ്രകാരം കൂട്ടുപ്രതികള്‍ നടത്തുന്ന കുറ്റസമ്മതം പ്രധാന പ്രതിക്കെതിരെ ഉപയോഗിക്കാവുന്നതാണ് ലെരശേീി 133ഓഫ് ഇന്ത്യന്‍ എവിഡന്‍സ് ആക്ട് പ്രകാരം ഇപ്രകാരം കൂട്ടുപ്രതികള്‍ നടത്തുന്ന കുറ്റസമ്മതം പ്രധാന പ്രതിക്കെതിരെ ഉപയോഗി ക്കാ വുന്ന താണ്

ഇതിലും പ്രധാനമായി പ്രധാനപ്രതി കൃത്യ നിര്‍വഹണത്തിന് ഉപയോഗിച്ച് ഏതെങ്കിലും വസ്തുക്കളോ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളോ മറ്റ് സാധനങ്ങളോ ലഭിക്കുകയാണെങ്കില്‍ ആയത് കുറ്റസമ്മത ത്തോടൊപ്പം പ്രതി സമ്മതിച്ചത് പ്രകാരം പോലീസ് കണ്ടെടുത്ത ഒരു സെക്ഷന്‍ 27 റിക്കവറി ആണെങ്കില്‍ അത് കോടതിയില്‍ പ്രതിക്കെതിരെ പ്രോസിക്യൂഷനു തെളിയിക്കാവുന്ന പ്രധാന തെളിവാണ്

ഓരോ കേസിലും ഓരോ കൊലപാതകത്തിലും പ്രോസിക്യൂഷന്‍ പ്രധാനമായും പ്രതിയുടെ മൊഴി പ്രകാരം ഒരു കുറ്റകൃത്യം ചെയ്യാനുണ്ടായ പ്രേരണ എന്താണ് പ്രതിയുടെ മോട്ടീവ് എന്താണ് എന്ന് വ്യക്തമായി തെളിയിക്കേണ്ടിയിരിക്കുന്നു

മാത്രമല്ല ഈ കേസിലെ പ്രത്യേക സാഹചര്യം പ്രകാരം ഈ കേസില്‍ നേരിട്ടുള്ള സാക്ഷികളുടെ ദൃക്‌സാക്ഷികളുടെ സാമീപ്യം വളരെ കുറവാണ് എന്നുള്ളത് കേസിനെ പ്രതികൂലമായി തന്നെ ബാധിക്കും പ്രതിക്കെതിരെ പ്രധാനമായും ഉപയോഗിക്കാവുന്ന സാഹചര്യത്തെളിവുകള്‍ ആയിരിക്കും പ്രോസിക്യൂഷന് ലഭ്യമാക്കാവുന്ന മികച്ച തെളിവുകള്‍. സയനൈഡ് സാന്നിധ്യം മറ്റ് മൃതദേഹങ്ങളില്‍ ഡിഎന്‍എ പരിശോധനയില്‍ നിന്നും ലഭ്യമാകുന്നില്ല എങ്കില്‍ മികച്ച ശാസ്ത്രീയ പരിശോധനകളുടെ അഭാവം കൊണ്ട് തന്നെ ഈ കേസ് വ്യക്തമായി തെളിയിക്കുന്നതില്‍ അഥവാ ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടും എന്നുള്ളതില്‍ യാതൊരു സംശയവുമില്ല

മരിച്ച ജോളിയുടെ ഭര്‍ത്താവ് റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍സയനൈഡ് സാന്നിധ്യം ഉണ്ടായി എന്നതു മാത്രം പ്രതിയായ ജോളി കുറ്റകൃത്യം നടത്തി എന്ന് വ്യക്തമായി തെളിയിക്കുക സാധ്യമല്ല. ആയതിനാല്‍ തന്നെ ഈ സാഹചര്യങ്ങളെല്ലാം നിലവില്‍ ഇരിക്കുന്നതുകൊണ്ട് പ്രതിയായി ജോലി കുറ്റക്കാരിയാണെന്ന് എന്ന് ഉറപ്പുവരുത്താന്‍ പ്രോസിക്യൂഷന് ധാരാളം കടമ്പകള്‍ കടക്കേണ്ടതുണ്ട്

ഒരുപക്ഷേ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റലഹമ്യ വന്ന ഒരു കേസ്, അതും ഈ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ വളരെ പ്രധാനം തന്നെയാണ് എന്നിരിക്കെ അതുകൊണ്ട് മാധ്യമവിചാരണക്ക പ്പുറം, മാധ്യമങ്ങള്‍ നെയ്യുന്ന അപസര്‍പ്പക കഥകള്‍ക്കപ്പുറം ഈ പ്രതിയെ വ്യക്തമായും കൃത്യമായും ശിക്ഷിക്കുന്നതിന് കോടതിക്ക് സാധിക്കും എന്നുള്ളതില്‍ സംശയമുണ്ട്

അതുകൊണ്ട് ഉറപ്പിച്ചു പറയാൻ വരട്ടെ ഇന്ത്യൻ നീതി ന്യായ വ്യവസ്ഥിതിയുടെ ബേസിക് പ്രിൻസിപ്പലായ prosecution has to prove it beyond all reasonable doubt, എന്നതും ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന തത്വം വെച്ച് കൂടത്തായി കൂട്ടക്കൊല കേസിലെ പ്രധാന പ്രതിയായ ജോളി ക്ക് ഈ കേസിലെ ശിക്ഷയിൽ നിന്നും ഊരി പോരുവാൻ പഴുതുകൾ ഏറെയാണ്.

അഡ്വക്കറ്റ് വിമല ബിനു

Mob; 9744534140