ജനങ്ങള്‍ക്ക് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമായി

ജനങ്ങള്‍ക്കു നിയമവ്യവസ്ഥ യിലുള്ള വിശ്വാസം നഷ്ടപ്പെട്ട കാഴ്ച്ചയാണ് സ്വന്തം കസ്റ്റഡി യിലുള്ള പ്രതികളെ പാതിരാത്രി വെടിവച്ചു കൊന്ന പൊലീസിന് പുഷ്പ വൃഷ്ടി നടത്തുവാന്‍ ജനമനസ്സുകളെ പ്രേരിപ്പിക്കുന്നത് എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്യമാണ്, ഇതു അപകടകരം എന്നുള്ളതില്‍ സംശയം ഇല്ല, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയില്‍ കേട്ടുകേള്‍വി ഇല്ലാത്തവയാണ് സംഭവിക്കുന്നതില്‍ പലതും,

ഇന്ത്യ സ്ത്രീകള്‍ക്കു യാതൊരു തരത്തിലും സുരക്ഷിതമായാ രാജ്യം അല്ലാ തായിരിക്കുന്നു. കാലഹരണപ്പെട്ട നിയമങ്ങള്‍, കുറ്റക്കാരന്‍ പ്രതിയെന്നു അസന്നിഗ്ദ മായി തെളിയിക്കണ്ടി വരുന്ന പ്രോസിക്യൂഷന്റെ ബാധ്യത, പ്രതികള്‍ക്കു നല്കപ്പെടുന്ന സംശയത്തിന്റെ ആനുകൂല്യങ്ങള്‍ ഇവയെല്ലാം നിയമ സംവിധാനത്തിന്റെ പ്രവര്‍ത്തനതേ ബാധിക്കുന്നു. നീതി നടപ്പാക്കപ്പട്ടു എന്നു പൂര്‍ണ്ണമായും കണ്ടു ബോധ്യ പ്പെടുവാന്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യക്കാര്‍ക്ക് കഴിയുന്നില്ല എന്നത് ആണ് ഇവിടെ നടന്ന പുഷ്പവൃഷ്ടി നമ്മെ ബോദ്ധ്യാപ്പെടുത്തുന്ന യഥാര്‍ധ്യം നാണിച്ചു തല കുനിക്കണ്ടത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയാണ്

Loading...

പക്ഷേ ഇന്ത്യയുടെ ഭരണടനയോ, നിയമസംവിധാനങ്ങളോ അനുശാസിക്കാത്ത പ്രാകൃതമായ ഒരു രീതിപിഞ്ചെല്ലുകയാണ് പോലീസ് ഇതില്‍ ചെയ്തത് എന്നതില്‍ തര്‍ക്കമില്ല, എന്നാല്‍ ഇത്തരം പ്രവണതകള്‍ മഹത്വവല്കരിക്കപ്പെട്ടാല്‍ അതിലൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട് ഇതു അപകടകരമായ ഒരു പ്രവണത ക്ഷണിച്ചു വരുത്താന്‍ കാരണമാകും നിയമസംവിധാനം കൂടുതല്‍ പഴുതടചതാ ക്കി പ്രതികളുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ട് തന്നെ

പോലീസ് ഇന്‍വെസ്റ്റിഗേഷന്‍, ട്രയല്‍, അപ്പീല്‍ തുടങ്ങിയവയെല്ലാം ടൈം ബൗണ്ട് ആയി തീര്‍ത്തു ശിക്ഷ ഉറപ്പാക്കുന്ന ഒരു സംവിധാനത്തിലേക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ മാറേണ്ടതുണ്ട്. കാലപരിധികളില്ലാതെ അനന്തമായി നീളുന്ന വിചാരണകളും അപ്പീലുകളും time bound ആയി തീര്‍ക്കുവാന്‍ തക്ക നിയമ സംവിധാനം വന്നേ മതിയാവൂ, അതുപോലെ തന്നെ പഴയ കലഹരണ പ്പെട്ട നിയമങ്ങളുടെ പൊളിച്ചെഴുതും അനിവാര്യമായാ ആവശ്യം തന്നെ, മനുഷ്യാവകാശങ്ങളെ അത്ര മേല്‍ സംരക്ക്ഷിച്ചും പരിഗണിച്ചുമാണ് നിയമ നിര്‍മാണങ്ങള്‍ നടത്തപ്പട്ടിട്ടുള്ളത്. എന്നാല്‍ പലപ്പോഴും അത് പഴുതുകളുപയോഗിചുള്ളാ പ്രതികളുടെ രക്ഷപ്പെടലിനു അരങ്ങൊരുക്കുന്നു

ഒരു ജഡ്ജിക്കു തന്റെ പേര്‍സണല്‍ knowledge പോലും തെളിവുകള്‍ ആയി പരിഗണിക്കാന്‍ പാടില്ല എന്ന താണ് നിയമം എന്നിരിക്കെ ക്രിമിനല്‍ നടപടി ചട്ടങ്ങളുടെ, ഇന്ത്യന്‍ ശിക്ഷ നിയമത്തിന്റെ, ഇന്ത്യന്‍ evidence ആക്ട് ന്റെ ഒക്കെ പൊളിച്ചെഴുതു അനിവാര്യമാണ് അല്ലെങ്കില്‍ ഇതുപോലെ നിയമ സംവിധാനത്തിന്റെ പരാജയത്തെ വാഴ്‌ത്തേണ്ട ഗതികേട് ജനങ്ങള്‍ക്കുണ്ടാവും

അഡ്വക്കറ്റ് വിമല ബിനു
9744534140