71പേരുമായി യാത്രാ വിമാനം തകര്‍ന്ന് വീണു; യാത്രക്കാരെല്ലാരും മരിച്ചതായി സംശയം

റഷ്യന്‍ യാത്രാ വിമാനം മോസ്‌കോയില്‍ തകര്‍ന്ന് വീണു. 71 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ദോമജിയധവ വിമാത്താവളത്തിൽനിന്നു പറന്നുയർന്ന  സാറാത്താവ് എയർലൈൻസിന്റെ അന്റോനോവ് AN-148 വിമാനമാണ് പറന്നുയര്‍ന്ന് ഏറെ വൈകുംമുമ്പ് തകര്‍ന്നത്. 71പേരും മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്‌. മോസ്‌കോ നഗരത്തിനു പുറത്തെ റാമന്‍സ്‌കി മേഖലയിലാണ് അപകടം.

അര്‍ഗുനോവോ ഗ്രാമത്തിലേക്ക് ആകാശത്തുനിന്നും പൂര്‍ണമായി കത്തിയ വിമാനം വീണുവെന്ന് ദൃക്‌സാക്ഷികള്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.  65യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുള്ളത്. വിമാനം ഓർസ്‌ക് നഗരത്തിലേക്ക് പറക്കുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 11 .22ന് വിമാനം മിനിറ്റിൽ 3300 അടി വേഗത്തിൽ താഴേക്കു വീണുവെന്നാണ് റഡാറിൽ ലഭ്യമായ വിവരം.

Top