8 വര്‍ഷം ഭാര്യ ഭര്‍ത്താക്കന്‍മാരായി ജീവിച്ചു, ഭാര്യ സ്ത്രീയല്ലെന്ന് വീട്ടുകാര്‍ അറിഞ്ഞത് മരണശേഷം

സെഹോര്‍: അത്ഭുതമുണ്ടാക്കുന്ന വാര്‍ത്തയാണ് മധ്യപ്രദേശിലെ സെഹോര്‍ പട്ടണത്തില്‍ നിന്നും പുറത്ത് വരുന്നത്. എട്ടുവര്‍ഷം ഭാര്യഭര്‍ത്താക്കന്‍മാരായി ജീവിച്ച ദമ്പതികളുടെ മരണശേഷമാണ് ഞെട്ടിക്കുന്ന ഒരു സംഭവം വീട്ടുകാരും നാട്ടുകാരും അറിയുന്നത്. ഇരുവരുടെ മരണശേഷമാണ് ഭാര്യ സ്ത്രീയല്ലെന്ന വിവരം കുടുംബവും നാട്ടുകാരും അറിഞ്ഞത്. 2012 ലാണ് ഇരുവരും വിവാഹിതരായത്. ഹെറോസെക്ഷ്വല്‍ ദന്തികളായി ജീവിച്ച ഇവര്‍ രണ്ട് വര്‍ഷത്തിന് ശേഷം ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തു.എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം ദമ്പതികള്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ഭാര്യ തീക്കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിനും ഗുരുതരമായി പൊള്ളലേറ്റു. ഓഗസ്റ്റ് 12ന് ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് ഭോപാലിലെ ആശുപത്രിയിലേക്കു മാറ്റി. ഓഗസ്റ്റ് 12ന് ഭാര്യ മരിച്ചു. ഭര്‍ത്താവ് ഓഗസ്റ്റ് 16നും മരിച്ചു. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരും പുരുഷന്മാരാണെന്ന് ഡോക്ടര്‍മാര്‍ എഴുതി
എന്നാല്‍ ഇതേക്കുറിച്ച് കുടുംബത്തോടു ചോദിച്ചപ്പോള്‍ അവര്‍ക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞതായി സെഹോര്‍ അഡീഷനല്‍ പൊലീസ് സൂപ്രണ്ട് സമീര്‍ യാദവ് പറഞ്ഞു. ശേഷം വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരുന്നു. അത് ലഭിച്ചതോടെ വിവരം ഉറപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, സഹോദരനും കുടുംബവും മറ്റൊരിടത്താണ് താമസിച്ചിരുന്നതെന്നും എല്‍ജിബിടി പ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്നുവെന്നും ജേഷ്ഠന്‍ പറഞ്ഞു. സുഹൃത്തുക്കളിലൊരാള്‍ ഗേ ആണെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തോട് സഹോദരന്‍ മറുപടി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...