ശബരിമലയില്‍ നിലവിലെ സ്ഥിതി വിലിയിരുത്തിയ ശേഷം കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും, കടകംപള്ളി

Sabarimala,,,
Sabarimala,,,

ശബരിമലയില്‍ മണ്ഡലകാല തീര്‍ത്ഥാടനത്തിന് ഇന്ന് ആരംഭമായിരിക്കുകയാണ്. സന്നിധാനത്തും മാളികപ്പുറത്തും പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തിമാര്‍ ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ദിവസം ആയിരം പേര്‍ക്ക് മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശനം നല്കുന്നത്.

Sabarimala
Sabarimala

സന്നിധാനത്ത്  കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ആദ്യ ദിവസങ്ങളിലെ സ്ഥിതി വിലിയിരുത്തിയ ശേഷം തീരുമാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിക്കുകയുണ്ടായി. സര്‍ക്കാര്‍ ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നുവെന്ന കുമ്മനം രാജശേഖരന്റെ ആരോപണം വിലകുറഞ്ഞതാണെന്നും കടകംപള്ളി പറയുകയുണ്ടായി. ഇത് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് സംശയിക്കണമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

Loading...