പൗരത്വഭേദഗതി നിയമം; കേരളത്തിന് പിന്നാലെ പഞ്ചാബും പ്രമേയം പാസാക്കി

ചണ്ഡിഗഢ്: പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളം പ്രമേയം പാസ്സാക്കിയതിന് പിന്നാലെ പഞ്ചാബും പ്രമേയം പാസ്സാക്കി. പൗരത്വ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും നിയമം പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടാണ് പ്രമേയം. രണ്ട് ദിവസത്തേക്ക് വേണ്ടി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് പഞ്ചാബ് പ്രമേയം പാസ്സാക്കിയത്. ഇതോടെ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്ന രണ്ടാമത്തെ സംസ്ഥാമായി പഞ്ചാബ് മാറി.

നേരത്തെ കേരളവും നിയമത്തിനെതിരേ സമാനമായ പ്രമേയം പാസാക്കിയിരുന്നു. പ്രമേയത്തിന് പിന്നാലെ സിഎഎ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് അനുച്ഛേദം 131 പ്രകാരം കേരള സര്‍ക്കാര്‍ കേന്ദ്രത്തിനെതിരേ സുപ്രീംകോടതിയില്‍ പ്രത്യേക സ്യൂട്ടും ഫയല്‍ ചെയ്തിരുന്നു.കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ നിയമത്തിനെതിരേ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കിയിരുന്നു.

Loading...

ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കും മതേതര അടിത്തറയ്ക്കും എതിരാണ് പൗരത്വ ഭേദഗതി നിയമമെന്ന് പ്രമേയത്തില്‍ പഞ്ചാബ് വ്യക്തമാക്കി. അതേസമയം, പ്രമേയം അവതരിപ്പിക്കുന്നതിനിടെ എഎപി എംഎല്‍എമാരും ബിജെപിയുടെ സഖ്യകക്ഷിയായ അകാലിദള്‍ എംഎല്‍എമാരും സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ് സംസ്ഥാനം കൂടിയാണ് പഞ്ചാബ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കിയതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു.

നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ് സംസ്ഥാനം കൂടിയാണ് പഞ്ചാബ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കിയതിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ബി.ജെ.പി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു.

രാജ്യം മുഴുവന്‍ പൗരത്വ നിയമത്തിനെതിരേ ഒന്നിച്ചുപോരാടുകയാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. പൗരത്വ നിയമത്തെ ശക്തമായി എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും നിയമത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമത്തിനെതിരേ പഞ്ചാബില്‍ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെതന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും നിയമത്തിനെതിരേ വരും ദിവസങ്ങളില്‍ പ്രമേയം പാസാക്കുമെന്നാണ് സൂചന.