ഓറഞ്ചിനു പിന്നാലെ ഗ്രീന്‍ ആപ്പിള്‍ കണ്ടെയ്‌നറിലും ലഹരി കടത്ത്; വിജിന് ലാഭം 70 ശതമാനം

മുംബൈ. ഇന്ത്യയിലേക്ക് പഴം ഇറക്കുമതി എന്ന വ്യാജേന 1476 കോടിയുടെ ലഹരി മരുന്ന് കടത്തിയ കേസില്‍ അറസ്റ്റിലായ മഞ്ഞപ്ര സ്വദേശി വിജിന്‍ വര്‍ഗീസിനെതിരെ വീണ്ടും 502 കോടി രൂപയുടെ മറ്റൊരു ലഹരിക്കേസില്‍ക്കൂടി അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗ്രിന്‍ ആപ്പിള്‍ ഇറക്കുമതി ചെയ്ത കണ്ടെയ്‌നറില്‍ 50 കിലോ ഗ്രാം കൊക്കെയ്ന്‍ കടത്തിയ കേസിലാണ് ഡിആര്‍ഐ പുതിയതായി അറസ്റ്റ് ചെയ്തത്. വിജിന്റെ ഉടമസ്ഥതയില്‍ കൊച്ചിയിലും നവിമുബൈയും കേന്ദ്രമാക്കി പ്രവര്‍്ത്തിക്കുന്ന യമിറ്റോ ഇന്റര്‍ നാഷണല്‍ ഫുഡ്‌സ് ആണ് ഗ്രീന്‍ ആപ്പിള്‍ ഇറക്കുമതി ചെയ്തത്.

1476 കോടിയുടെ ലഹരി ഇന്ത്യയിലേക്ക് അയച്ച വിജിന്റെ കൂട്ട് പ്രതി കോ്ട്ടയ്ക്കല്‍ സ്വദേശി തച്ചന്‍പറമ്പന്‍ മന്‍സൂറിന്റെ ഉടമസ്ഥതയില്‍ ആഫ്രിക്കയില്‍ നിന്നുള്ള സ്ഥാപനത്തില്‍ നിന്നു തന്നെയാണ് ഗ്രീന്‍ ആപ്പിളും ഇറക്കുമതി ചെയ്തതെന്ന് ഡിആര്‍ഐ നല്‍കുന്ന സൂചന. ജൊഹാസ്ബര്‍ഗില്‍ മോര്‍ ഫ്രഷ് എന്ന സ്ഥാപമാണ് മന്‍സൂര്‍ നടത്തുന്നത്. നേരത്തെ ഇതേ കമ്പിനി ഇന്ത്യയിലേക്ക് അയച്ച കണ്ടെയ്‌നറിലാണ് 1476 കോടിയുടെ ലഹരി വസ്തുക്കള്‍ പിടിച്ചത്.

Loading...

1978 കോടിയുടെ ലഹരിക്കടത്താണ് ഒരാഴ്ചയ്ക്കിടെ ഡിആര്‍ഐ പിടിച്ചത്. ഇതില്‍ എല്ലാം മലയാളികളാണ് മുഖ്യപ്രതികള്‍. കേസുകളില്‍ കൂടുതല്‍ മലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുമന്നാണ് വിവരം. മന്‍സുറിനായി ഡിആര്‍ഐ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. മുംബൈയിലെത്തിക്കുന്ന ലഹരിവസ്തുക്കള്‍ മറ്റ് രാജ്യങ്ങളിലേക്ക് കടത്തുകയാണെന്ന് ഡിആര്‍ഐ പറയുന്നു.