സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്തായ സംഭവം; കസ്റ്റംസ് കമ്മീഷണര്‍ക്ക് നോട്ടീസ്

കൊച്ചി: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വിട്ട കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറലിന്റെ നോട്ടീസ്. ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് കസ്റ്റംസ് കമ്മീഷണര്‍ക്ക് നോട്ടീസയച്ചത്. ഈ മാസം 16 ന് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാവാന്‍ നിര്‍ദേശമുണ്ട്. സ്വപ്‌നയുടെ രഹസ്യമൊഴി പുറത്തുവന്ന സംഭവത്തില്‍ പരാതിയുമായി സിപിഎം. സിപിഎം നേതാവ് കെ ജെ ജേക്കബ് ആണ് പരാതി നല്‍കിയത്.

രഹസ്യ മൊഴി പുറത്ത് പോയത് കോടതി അലക്ഷ്യമെന്നും കസ്റ്റംസ് കമ്മീഷണര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കണമെന്നുമാണ് പരാതിയിലുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറല്‍, കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിന് നോട്ടീസ് അയച്ചു. കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് നിര്‍ദ്ദേശിച്ചണ് എജി, കസ്റ്റംസ് കമ്മീഷണര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുള്ളതായി സ്വപ്ന സുരേഷ് രഹസ്യ മൊഴി നല്‍കിയെന്നാണ് കസ്റ്റസ് ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

Loading...