തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനി ആത്മഹത്യചെയ്തു; രണ്ടാഴ്ചയ്ക്കുള്ളി ജീവനൊടുക്കുന്നത് നാലാമത്തെ വിദ്യാര്‍ഥിനി

ചെന്നൈ. തമിഴ്‌നാട്ടില്‍ വീണ്ടും ഒരു വിദ്യാര്‍ഥിനികൂടെ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ ശിവകാശി സ്വദേശിയായ പതിനൊന്നാം ക്ലാസുകരിയാണ് ചൊവ്വാഴ്ച രാത്രയോടെ ആത്മഹത്യ ചെയ്തത്. തമിഴ്‌നാട്ടില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ കുട്ടിയാണ് ഇത്.

കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാര്യം വ്യക്തമല്ല. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി വീട്ടില്‍ നിന്ന് വന്നപ്പോള്‍ കഠിനമായ വയറ് വേദനയുള്ളതായി പറഞ്ഞുവെന്ന് പോലീസ് പറയുന്നു.

Loading...

മുമ്പ് മൂന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനികളും ഒരു പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയുമാണ് ജീവനൊടുക്കിയത്. ഇതില്‍ മൂന്ന് പേര്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞദിവസം കടലൂര്‍ ജില്ലയില്‍ ഒരു പൊണ്‍കുട്ടി തൂങ്ങി മരിച്ചത്. മാതാപിതാക്കള്‍ ഐഎഎസ് സ്വപ്‌നം അടിച്ചേല്‍പ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുട്ടിയുടെ ആത്മഹ്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു.

ആത്മഹത്യാ പരമ്പരയിലെ ആദ്യസംഭവം ജൂലായ് 13 ന് കള്ളക്കുറിച്ചിയിലാണ് ഉണ്ടായത്. തുടര്‍ന്ന് ബന്ധുക്കള്‍ സ്‌കൂള്‍ അടിച്ച് തകര്‍ത്തത് വലിയ വാര്‍ത്തായായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്ന് വരുകയാണ്.

അതേസമയം പെണ്‍കുട്ടികള്‍ ആത്മഹത്യ ചിന്ത വെടിയണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. കുട്ടികളെ ലൈംഗിക, മാനസിക, ശാരീരിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.