എളംകുളം വളവില്‍ വീണ്ടും വാഹനാപകടം,ബൈക്ക് സ്ലാബില്‍ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം

എറണാകുളം: എളംകുളം വളവില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡ് അരികിലെ സ്ലാബില്‍ ഇടിച്ച് യാത്രക്കാരന്‍ മരിച്ചു. തൊടുപുഴ സ്വദേശിയായ സനില്‍ ആണ് മരിച്ചത്. കഴിഞ്ഞ ഏഴുമാസത്തിനിടെ ഇവിടെ ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്.കൊച്ചിയിലെ അപകടങ്ങളുടെ പതിവ് കേന്ദ്രമാണ് എളകുളം വളവ്. കഴിഞ്ഞ ഏഴുമാസത്തിനിടെ ഇവിടെ ഒന്‍പതു പേരാണ് അപകടത്തില്‍ മരണപ്പെട്ടത്.

അമിത വേഗയില്‍ വരുന്ന വാഹനം നിയന്ത്രിക്കാന്‍ കഴിയാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പൊലീസ് പറയുന്നു.എളംകുളം ജംക്ഷന്‍ മുതല്‍ എളംകുളം മെട്രോ സ്റ്റേഷന്‍ വരെയുള്ള 200 മീറ്റര്‍ റോഡിലാണ് കൂടുതലായും അപകടങ്ങള്‍ സംഭവിക്കുന്നത്. ഇവിടെ പൊലീസിന്റെയും ട്രാഫിക്കിന്റെയും നേതൃത്വത്തില്‍ നിരീക്ഷണം നടത്തിവരുകയാണ്. നിലവില്‍ അപകടങ്ങള്‍ പതിവായതോടെ ഇത് സംബന്ധിച്ച് റോഡിന്റെ നവീകരണ ചുമതലയുള്ള കെഎംആര്‍എല്ലിന് പൊലീസ് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

Loading...