രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂർക്കാരിക്ക് വീണ്ടും പോസിറ്റീവ് ആയി

തൃശൂർ: രാജ്യത്ത് തന്നെ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച മലയാളി പെൺകുട്ടിക്ക് വീണ്ടും കൊവിഡ് പോസിറ്റീവ് ആയി. വുഹാനിൽനിന്ന് നിന്നെത്തി ആദ്യമായി കോവിഡ് ബാധിച്ച മലയാളി പെൺകുട്ടിക്കാണ് വീണ്ടും രോ​ഗം ബാധിച്ചിരിക്കുന്നത്.

ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി പെൺകുട്ടിയെ പരിശോധിച്ചപ്പോഴാണ് തൃശൂർ സ്വദേശിയായ പെൺകുട്ടിക്ക്‌ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം കൊവിഡ് പോസിറ്റീവ് ആയപ്പോൾ പെൺകുട്ടിക്ക് രോ​ഗലക്ഷണം കണ്ടിരുന്നു. എന്നാൽ ഇപ്പോൾ കുട്ടിക്ക് രോഗലക്ഷണങ്ങളില്ലെന്നാണ് തൃശ്ശൂർ ഡിഎംഒ ഡോ: കെ.ജെ റീന അറിയിച്ചു. പെൺകുട്ടി വാക്സിൻ സ്വീകരിച്ചിരുന്നില്ലെന്ന് ഡിഎംഒ വ്യക്തമാക്കി.

Loading...