ഭര്‍ത്താവിനെ ബന്ധിയാക്കി 35 കാരിയെ കൂട്ടബലാത്സംഗം ചെയ്തു

ജാര്‍ഖണ്ഡിലെ ദുംകയില്‍ 35 വയസുകാരിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി. ഭര്‍ത്താവിനെ ബന്ധിയാക്കി 17 പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. ഒരാള്‍ കസ്റ്റഡിയിലായി. ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ പതിനാറ് വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. 3 പേരെ അറസ്റ്റ് ചെയ്തു.ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിക്ക് 300 കിലോമീറ്റര്‍ അകലെ ചൊവാഴ്ചയാണ് സംഭവം നടന്നത്.മുഫാസില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് 35 വയസുകാരി പീഡനത്തിന് ഇരയായത്.യുവതി ഭര്‍ത്താവിനൊപ്പം ചന്തയില്‍ പോയി രാത്രിയോടെ മടങ്ങുകയായിരുന്നു. യാത്ര മദ്ധ്യേ 17 പേര്‍ ചേര്‍ന്ന് ഇവരെ തടഞ്ഞു, ഭര്‍ത്താവിനെ ബന്ദിയാക്കി. തുടര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്.

17 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി കാണിച്ച് ഇന്നലെയാണ് യുവതിയും ഭര്‍ത്താവും ചേര്‍ന്ന് പരാതി നല്‍കിയത്. ഒരു പ്രതിയെ യുവതി തിരിച്ചറിഞ്ഞു. ഇയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 17 പേരെ പ്രതിയാക്കിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും റിപ്പോര്‍ട്ട് കാത്ത് നില്‍ക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ 16 വയസുകാരിയെ രണ്ട് തവണയാണ് കൂട്ട ബലാല്‍സംഗം ചെയ്തത്. കേസിലെ നാല് പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ആദ്യ തവണ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് രണ്ടാം തവണ പീഡിപ്പിച്ചത്. 3 പ്രതികളെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതി കസ്റ്റഡിയിലാണ്.

Loading...