ഒരു സ്ത്രീ ഒന്നില്‍ കൂടുതല്‍ പുരുഷന്‍മാരോട് ലൈംഗീകമായി ബന്ധപ്പെട്ടാല്‍, നിങ്ങളവരെ വേശ്യയെന്ന് വിളിക്കും, ഇത്തരം സ്ത്രീകള്‍ക്കൊപ്പം കിടക്കുന്ന പുരുഷന്മാരെ എന്ത് വിളിക്കണം, വീണ്ടും ജോമോള്‍ ജോസഫ്

ഒറ്റ ഫ്സ്ബുക്ക് പോസ്റ്റിലൂടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ യുവതിയാണ് ജോമോള്‍ ജോസഫ്. തനിക്ക് നേരെയുണ്ടായ അക്രമങ്ങളും മറ്റും വിളിച്ചുപറഞ്ഞ ജോമോള്‍ക്ക് നേരെ കൂട്ട സൈബര്‍ ആക്രമണമാണുണ്ടായത്. ഇപ്പോള്‍ പ്രൊഫഷണല്‍ മോഡലിംഗില്‍ തിളങ്ങുകയാണ് യുവതി. ജോമോളുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയാവുകയാണ്.

ഒരു സ്ത്രീ ഒന്നില്‍ കൂടുതല്‍ പുരുഷന്‍മാരോട് ലൈംഗീകമായി ബന്ധപ്പെട്ടാല്‍, നിങ്ങളവരെ വേശ്യയെന്ന് വിളിക്കും. അത്തരം സത്രീകള്‍ പിന്നെ മോശക്കാരാണ് നിങ്ങളുടെ കണ്ണുകളില്‍. എന്നാല്‍ ഈ സ്ത്രീകളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട പുരുഷന്‍മാരൊക്കെ പുണ്യാത്മാക്കളായി മാറുകയാണോ? ജോമോള്‍ ചോദിക്കുന്നു.

Loading...

ജോമോളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

പലപ്പോഴും പോസ്റ്റുകളുടെ അടിയില്‍ കമന്റായി ചില മഹാന്‍മാര്‍ എന്നെ വേശ്യയെന്ന് വിളിക്കുന്നതും, എന്റെ ഭര്‍ത്താവിനെ കൂട്ടിക്കൊടുപ്പുകാരനെന്നും വിളിക്കുന്നത് കണ്ടു. പലരും എന്റെ ചാരിത്ര്യ സര്‍ട്ടിഫിക്കറ്റും ചോദിക്കുന്നതും കണ്ടു.

അല്ലയോ മഹാന്‍മാരേ, ഒരു സ്ത്രീ ഒന്നില്‍ കൂടുതല്‍ പുരുഷന്‍മാരോട് ലൈംഗീകമായി ബന്ധപ്പെട്ടാല്‍, നിങ്ങളവരെ വേശ്യയെന്ന് വിളിക്കും. അത്തരം സത്രീകള്‍ പിന്നെ മോശക്കാരാണ് നിങ്ങളുടെ കണ്ണുകളില്‍.

എന്നാല്‍ ഈ സ്ത്രീകളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട പുരുഷന്‍മാരൊക്കെ പുണ്യാത്മാക്കളായി മാറുകയാണോ? ഒന്നിലധികം സത്രീകളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള പുരുഷന്‍മാരെ നിങ്ങളെന്താ ഒരു പ്രത്യേക പേരുപയാഗിച്ച് വിശേഷിപ്പിക്കുകയോ, മോശക്കാരായി കാണുകയോ, പ്രത്യേക വിഭാഗമായി കാണുകയോ ചെയ്യാത്തത്?

ആണും പെണ്ണും ഒരുമിച്ച് ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ട്കഴിഞ്ഞാല്‍ പെണ്ണ് മാത്രമേ പിഴച്ചവളാകൂ എന്നാണോ നിങ്ങള്‍ പറയാനായി കിണഞ്ഞ് ശ്രമിക്കുന്നത്? ആട്ടെ എന്റെ ചാരിത്ര ശുദ്ധി അളക്കുകയും, എനിക്ക് സര്‍ട്ടിഫിക്കറ്റ് തരികയും ചെയ്യുന്ന പുരുഷന്‍മാര്‍ക്ക് പറയാനാകുമോ, എന്തേ നിങ്ങള്‍ക്ക് ചാരിത്ര്യമില്ലേ? ആ ചാരിത്ര്യത്തിന് ശുദ്ധിയില്ലേ? അതൊ പുരുഷന് ശുദ്ധി ബാധകമല്ല എന്നാണോ?