പ്രവാസി ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയര്‍ത്തണം; മുഖ്യമന്ത്രിക്ക് നിവേദനം

പ്രവാസി ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന് വേള്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് ആക്ഷന്‍ കൗണ്‍സില്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുക്കുന്നതിന് നിലവിലുള്ള പ്രായപരിധി 60 വയസെന്ന് ഉള്ളത് ചില പ്രവാസികള്‍ അറിയാതെ പോകുന്നുണ്ട്. അതിനാല്‍ തന്നെ പ്രായ പരിധി ഉയര്‍ത്തിയാല്‍ പലര്‍ക്കും പ്രയോജനപ്രദമാകുമെന്നും പദ്ധതി വിജയകരമാകുമെന്നും നിവേദനത്തില്‍ പറയുന്നു.

പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുക്കുന്നതിന് നിലവിലുള്ള പ്രായപരിധി 60 വയസാണ്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഉള്‍നാടന്‍ ഗ്രാമങ്ങലിലും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇല്ലാത്ത പ്രദേശങ്ഹളിലും ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം മലയാളികള്‍ക്കും ഈ പദ്ധതിയെ കുറിച്ചുള്ള ശരിയായ അറിവില്ലാത്തതിനാല്‍ യഥാസമയം ഇതില്‍ ചേരുന്നതിന് കഴിയാതെ പോകുന്നു. പ്രവാസി ക്ഷേമനിധി ശരിയായ രീതിയില്‍ പ്രചരിപ്പിക്കാത്തത് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്.

Loading...

60 വയസ്സിന് മുകളിലുള്ള നിര്‍ദ്ധനരും നിരാശ്രയരുമായ പ്രവീസികള്‍ പ്രവാസ ജീവിതം അവസാനിപ്പിച്ചു കേരളത്തില്‍ തിരിച്ച് എത്തിയവരും വിവിധ കാരണങ്ങളാല്‍ ക്ഷേമനിധിയില്‍ അംഗമാകാനുള്ള വ്യവസ്ഥ സര്‍ക്കാര്‍ സ്വീകരിക്കുകയാണെങ്കില്‍ പദ്ധതിയില്‍ 60 വയസ്സുകഴിഞ്ഞ ധാരാളം പേര്‍ അംഗങ്ങളായി ചേരുകയും പദ്ധതി നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയും ചെയ്യും. നോര്‍ക്കയുടെ ചുമതലയുള്ള മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രത്യേക താല്പര്യമെടുക്കണം എന്നും നിവേദനത്തില്‍ പറയുന്നു.