ഭൂമി പിടിച്ചെടുക്കാൻ ഉറപിച്ച് മോദി; സമരങ്ങളെ തകർക്കാൻ തീരുമാനം.

ദില്ലി: ഭൂമിറ്റെടുക്കൻ സമരം തകർക്കാൻ തീരുമാനം. കർഷകരുടെ ഭൂമി പദ്ധതികൾക്കായി ഏറ്റെടുക്കുന്ന നിയമവുമായി മുന്നോട്ട് പോകാൻ സര്‍ക്കാര്‍ തീരുമാനിച്ചു.ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ ബില്ലിലെ വ്യവസ്ഥകളില്‍ മാറ്റംവരുത്തേണ്ടതില്ലെന്നാണ് പ്രധാനമന്ത്രി നിലപാടെടുത്തത്. നിര്‍ദ്ദിഷ്ട ബില്ലിനെതിരെ ഉണ്ടായിരിക്കുന്ന പ്രതിഷേധങ്ങള്‍ കണ്ട്  യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഭൂരിപക്ഷമുള്ളതുകൊണ്ട് ലോക്സഭയില്‍ ബില്ല് പാസക്കാമെങ്കിലും രാജ്യസഭയില്‍ ബില്ല് പരാജയപ്പെടും. അതിനാല്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് സര്‍ക്കാര്‍ തീരുമാനിക്കുക എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.  ബില്ലിനെതിരെ പ്രതിപക്ഷം കൈകോര്‍ത്തുനില്‍ക്കുന്ന പശ്ചാതലത്തില്‍ സംയുക്ത സമ്മേളനം വിളിക്കുന്നതിന്റെ സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുന്നു. അതേസമയം പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ മറികടന്ന് സംയുക്ത സമ്മേളനത്തിലൂടെ ബില്ല് പാസാക്കാന്‍ ശ്രമിച്ചാല്‍ രാജ്യത്തെ കര്‍ഷകരുടെ കൂട്ടായുള്ള പ്രതിഷേധം നേരിടേണ്ടിവരും എന്ന ആശങ്കയും സര്‍ക്കാരിനകത്തുണ്ട്.