തിരുവനന്തപുരം. സില്‍വര്‍ലൈന്‍ പദ്ധതിക്കായി സാമൂഹികാഘാത പഠനം തുടരാമെന്ന് സര്‍ക്കാരിന് എജിയുടെ നിയമോപദേശം. മുഖ്യമന്ത്രിയുടെ അനുമതിയോടെയാകും ഇനി പഠനത്തിന് സര്‍ക്കാര്‍ തീരുമാനം എടുക്കുക. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് സില്‍വര്‍ലൈന്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനവും കുറ്റിയിടലും നിര്‍ത്തിവെച്ചത്.
തുടര്‍ന്ന് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള അനുപതി ലഭിക്കാതെ വന്നതോടെ പഠനം നര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സാമൂഹിഘാത പഠനം നിലച്ച സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. റവന്യൂ വകുപ്പാണ് എജിയോട് വിഷയത്തില്‍ നിയമോപദേശം തേടിയത്. മുഖ്യമന്ത്രിയുടെ അനുതിയോടെയാകും അന്തിമതീരുമാനം സര്‍ക്കാര്‍ എടുക്കുക.
റെയില്‍വേ ഭൂമിയിലൂടെ കടന്നുപോകുന്നത് സംബന്ധിച്ച പഠനവും പൂര്‍ത്തിയായി. 186 ഹെക്റ്റര്‍ റെയില്‍വേ ഭൂമി ഏറ്റെടുക്കേണ്ടിവരും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും കെ റെയില്‍ ആരംഭിച്ചു. കെ റെയില്‍ പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തിന് അത്യാവിശ്യമാണെന്നും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മുമ്പ് മുഖ്യമന്ത്രി പറഞ്ഞിരുന്നു.