150 തവണയോളം ആ സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചിട്ടുണ്ട്; അസ്വസ്ഥതകളൊന്നും തോന്നിയില്ല, ടൊവീനോയുമായുള്ള ലിപ് ലോക്കിനെക്കുറിച്ച് അഹാന

Loading...

ഒരു ചിത്രകാരന്റെ മാനസിക സംഘര്‍ഷങ്ങളെയും തളര്‍ച്ചകളെയും വരച്ചുകാട്ടുന്ന ചിത്രമായ ലൂക്ക ഇപ്പോഴും തിയേറ്ററുകളില്‍ തകര്‍ത്തോടുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തില്‍ അഹാന അവതരിപ്പിച്ച നിഹാരിക എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ടോവിനോയുമായുള്ള ലിപ് ലോക്ക് സീനെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അഹാന.

ടൊവിനോയുമായുള്ള ലിപ്ലോക്ക് സീന്‍ തിരക്കഥയില്‍ പ്രത്യേക അവസരത്തില്‍ സ്വാഭാവികമായി വരുന്നതാണ്. അതേക്കുറിച്ച് സംവിധായകന്‍ വിശദീകരിക്കാതെ തന്നെ എനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. തിരക്കഥ കണ്‍വിന്‍സിങ് ആണെങ്കില്‍ പിന്നെ മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടാവില്ല. നിഹയെന്ന കഥാപാത്രത്തെ അത്രമാത്രം ഉള്‍ക്കൊണ്ടാണ് ചെയ്തത്. പിന്നെ തിയേറ്ററില്‍ ആ സീന്‍ വരുമ്‌ബോള്‍ അതില്‍ അസ്വാഭാവികതയില്ല. ഞാന്‍ നാലുതവണ കണ്ടപ്പോഴും ഫാമിലി ഓഡിയന്‍സ് ഉണ്ടായിരുന്നു. അസ്വസ്ഥതകളൊന്നും തോന്നിയില്ല.

Loading...

വെല്‍ മെയ്ഡ് സീന്‍ ആണത്. 2017ല്‍ ആണ് ലൂക്കയെക്കുറിച്ചുള്ള ആദ്യ ചര്‍ച്ചകള്‍ തുടങ്ങുന്നത്. 150 തവണയോളം ആ സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചിട്ടുണ്ട്. വെറുതെ ഇരിക്കുമ്‌ബോഴെല്ലാം സ്‌ക്രിപ്റ്റ് വായിച്ചത് കാരണം അതിലെ ഓരോ വരികളും കാണാപ്പാഠമാണ്. സിനിമ വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും അഹാന പറയുന്നു.