എല്ലാ സാഹചര്യങ്ങളിലും പോസിറ്റീവായി എന്തെങ്കിലും കണ്ടെത്താൻ പഠിപ്പിച്ചതിന് നന്ദി; അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് അഹാന

മലയാളികൾക്ക് സുപരിചിതമായ കുടുംബമാണ് നടൻ കൃഷ്ണകുമാർ. കൃഷ്ണകുമാറിൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ മകളും നടിയുമായ അഹാനയും സഹോദരിമാരും പങ്കുവെക്കാറുണ്ട്. ഇന്ന് കൃഷ്ണകുമാറിൻ്റെ പിറന്നാളായിരുന്നു. ഇന്ന് 53മത്തെ പിറന്നാൾ ആഘോഷിച്ചു കൃഷ്ണകുമാർ. നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ മകൾ അഹാന പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

“പിറന്നാൾ ആശംസകൾ അച്ഛാ, എല്ലാ സാഹചര്യങ്ങളിലും പോസിറ്റീവായി എന്തെങ്കിലും കണ്ടെത്തുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചതിന് നന്ദി. അച്ഛന് സന്തോഷവും ആയൂര്‍ ആരോഗ്യവും നേരുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കുക, അതിനായി പരിശ്രമിക്കുക”, അഹാന കുറിക്കുന്നു. ഒപ്പം കൃഷ്ണകുമാറിനൊപ്പമുള്ള ചിത്രങ്ങളും അഹാന പങ്കുവച്ചു.
വാർത്താ അവതാരകൻ ആയിട്ടായിരുന്നു കൃഷ്ണകുമാർ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് സീരിയലിലൂടെ അഭിനയരംഗത്തേക്ക് അദ്ദേഹം എത്തി. തുടർന്ന് നിരവധി സിനിമകളിലും കൃഷ്ണകുമാർ തന്റേതായ സ്ഥാനം നേടിയെടുത്തു

Loading...