സീറ്റ് ബെൽറ്റ് ധരിക്കാതെ ഉദ്യോഗസ്ഥരുടെ യാത്ര, പോലീസ് ജീപ്പിന് പെറ്റിയടിച്ച് എഐ ക്യാമറ,

തിരുവനന്തപുരം : നിയലംഘനം നടത്തുമ്പന്നവരെ കൈയ്യോടെ പിടികൂടുന്നതിൽ എഐ ക്യാമറ ഇക്കുറി പെറ്റിയടിച്ചത് പോലീസ് ജീപ്പിനാണ്. സർക്കാർ വാഹനമായാലും നിയമം പാലിക്കണമല്ലോ. തിരുവനന്തപുരത്തെ മലയൻകീഴ്, കാട്ടാക്കട പോലീസ് സ്‌റ്റേഷനുകളിലെ ജീപ്പുകളാണ് ക്യാമറ കണ്ണിൽ പതിഞ്ഞത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് പെറ്റി.

ഉദ്യോഗസ്ഥർ ധരിക്കാതെ യാത്ര ചെയ്തതെന്ന് കാണിച്ച് ഇരു പോലീസ് സ്‌റ്റേഷനുകൾക്കും പിഴ നോട്ടീസും എത്തി. കാട്ടാക്കട പോലീസ് സ്റ്റേഷനിലെ കെഎൽ 01 സിഎച്ച് 6897 ജീപ്പിന് ജൂൺ 16-നും മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ കെഎൽ 01 ബിഡബ്ല്യു 5623 ജീപ്പിന് ജൂൺ 27-നുമാണ് പിഴയിട്ടത്. എന്നാൽ ഇതുവരെ പെറ്റിത്തുക അടച്ചിട്ടില്ലെന്നാണ് വിവരം.

Loading...

ഡ്രൈവർ, കോ പാസഞ്ചർ എന്നിവർ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര നടത്തിയതിനാണ് ക്യാമറ പിഴയിട്ടത്. മുൻപ് കെഎസ്ഇബിയുടെ വാഹനങ്ങൾക്ക് നിയമലംഘനം നടത്തിയതിന് പിന്നാലെ എംവിഡിയും കെഎസ്ഇബിയും തമ്മിൽ വൻ പോരാട്ടങ്ങളായാരുന്നു നടന്നത്.