എയിംസ് എംബിബിഎസ് പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) എം.ബി.ബി.എസ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഡല്‍ഹിയുള്‍പ്പെടെ എട്ട് എയിംസുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.

ഫലം എയിംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ aiimsexams.org-ല്‍ നല്‍കിയിട്ടുണ്ട്.

Loading...

ന്യൂഡല്‍ഹി, പട്‌ന, ഭോപ്പാല്‍, ജോദ്പുര്‍, ഭുവനേശ്വര്‍, ഋഷികേഷ്, റായ്പുര്‍, ഗുണ്ടൂര്‍, നാഗ്പുര്‍ എന്നിവിടങ്ങളിലെ എയിംസില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ വിവരങ്ങളാണ് വെബ്‌സൈറ്റിലുള്ളത്‌.