ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡോക്ടറായി ആള്‍മാറാട്ടം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) ഡോക്ടറായി ആള്‍മാറാട്ടം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അദ്‌നന്‍ ഖുറാം എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

ബിഹാറിലെ ചമ്പാരനിലെ ബാരദി ബയ്‌രേയ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് അദ്‌നനാനെന്ന് പൊലീസ് പറഞ്ഞു. ജാമിയ നഗറിലെ ബട്‌ല ഹൗസിലാണ് ഇയാള്‍ ഇപ്പോള്‍ താമസിക്കുന്നത്.

Loading...

തന്റെ പേരെഴുതിയ ഒരു ബുക്ക്‌ലെറ്റ് ഖുറാം ഉണ്ടാക്കിയിരുന്നു. എയിംസിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ കൈവശം മാത്രമേ ഇത്തരം ബുക്ക്‌ലെറ്റുകള്‍ ഉണ്ടാകാറുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

തന്റെ കുടുംബാംഗങ്ങളെ ചികിത്സിക്കുന്നതിനായി എയിംസ് ഡോക്ടറായി ആള്‍മാറാട്ടം നടത്തുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു. ഇന്ത്യന്‍ ശിക്ഷാന നിയമം സെക്ഷന്‍ 419(ആള്‍മാറാട്ടം), സെക്ഷന്‍ 468(വഞ്ചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.