ഇയാളെ എന്തിന് കാല്യാണം കഴിച്ചു, ഭര്‍ത്താവിനെ കാണാന്‍ കൊള്ളില്ല, കമന്റിന് ഐമയുടെ കിടിലം മറുപടി

തന്റെ ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞവന് കിടിലം മറുപടി നല്‍കി നടി ഐമ. ജേക്കബിന്റെ സ്വര്‍ഗരാജ്യം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ഭാഗമായ നടിയാണ് ഐമ സെബാസ്റ്റ്യന്‍. ചെറിയ പ്രായത്തില്‍ തന്നെ ഐമ തന്റെ കാമുകനെ സ്വന്തമാക്കിയിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തപ്പോള്‍ പലരും കമന്റുകളിട്ടു. ചേച്ചിയുടെ ഭര്‍ത്താവിനെ കാണാന്‍ ബോറു ലുക്കാണെന്നും എന്തിനാണ് അദ്ദേഹത്തെ കല്യാണം കഴിച്ചതെന്നുമായിരുന്നു ഒരാളുടെ കമന്റ്. ഐമ ഇയാളെ വെറുതെവിട്ടില്ല.

സ്വന്തം ഫോട്ടോ ഇടാന്‍ ധൈര്യമില്ലാത്ത ചേട്ടന്‍ എന്റെ ഭര്‍ത്താവിന്റെ സൗന്ദ്യര്യത്തെ കുറിച്ചുള്ള ധാരണയും കണ്ടെത്തലും ജാഗ്രതയും കുഴി മൂടു.. എന്ന് ഐമ മറുപടി നല്‍കി.

നേരത്തെയും ഐമയ്‌ക്കെതിരെ ഇന്‍സ്റ്റഗ്രാമില്‍ മോശം കമന്റുകള്‍ വന്നിരുന്നു. ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനായിരുന്നു അന്ന് അശ്ലീലച്ചുവയുള്ള കമന്റ് വന്നത്. ‘ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ’ എന്നായിരുന്നു യുവാവിന്റെ കമന്റ്. ‘പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്’ എന്നായിരുന്നു അയാള്‍ക്ക് താരം കൊടുത്ത മറുപടി.