അമിത് ഷാ മരിക്കുകയാണെങ്കില്‍ ഞങ്ങള്‍ കൊറോണ വൈറസിൽ വിശ്വസിക്കും: വൈറസ് ബാധിതനല്ലെങ്കില്‍ രോഗം ബാധിച്ച് മരിക്കണേ എന്ന് പ്രാര്‍ത്ഥിക്കുക: വിവാദ പരാമർശവുമായി ഷഹീന്‍ബാഗ് ആക്ടിവിസ്റ്റ് അയ്മാന്‍ റിസ്വി

ന്യൂഡല്‍ഹി: കൊറോണ ബാധിതനായി ചികിത്സയില്‍ കഴിയുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അപകീർത്തിപ്പെടുത്തി ഷഹീന്‍ബാഗ് ആക്ടിവിസ്റ്റ് അയ്മാന്‍ റിസ്വി രം​ഗത്ത്. അമിത്ഷായുടെ മരണത്തിനായി മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നാണ് അയ്മാന്‍ റിസ്വിയുടെ വിവാദ പ്രസ്താവന. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിസ്വി വിവാദ പ്രസ്താവന നടത്തിയത്. പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ ഷഹീന്‍ബാഗില്‍ നടന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആളാണ് അയ്മാന്‍ റിസ്വി.

‘അമിത് ഷാ മരിക്കുകയാണെങ്കില്‍ ഞങ്ങള്‍ കൊറോണ വൈറസിൽ വിശ്വസിക്കും. ഇതുവരെ ബിജെപിക്കാരോ ബിജെപിയുമായി ബന്ധമുള്ള മാദ്ധ്യമപ്രവര്‍ത്തകരോ കൊറോണ ബാധിച്ച് മരിച്ചിട്ടില്ല. ഒരു മുസ്ലീമോ ദളിതനോ എന്തെങ്കിലും ചെറിയ അസുഖം വന്നാല്‍ പോലും മരണപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ അമിത് ഷായ്ക്ക് കൊറോണ ബാധിച്ചിട്ടുണ്ടെങ്കിലും നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. അഥവാ വൈറസ് ബാധിതനല്ലെങ്കില്‍ രോഗം ബാധിച്ച് മരിക്കണേ എന്നും പ്രാര്‍ത്ഥിക്കുക’. 10 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് അയ്മാന്‍ റിസ്വിയുടെ വിവാദ പരാമർശം.

Loading...

എന്നാൽ, അമിത് ഷായ്ക്ക് കൊറോണ ബാധിച്ചെന്ന വാര്‍ത്തകള്‍ ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം മരിച്ചാല്‍ മാത്രമേ തങ്ങള്‍ ഇക്കാര്യം വിശ്വസിക്കുള്ളു എന്നും റിസ്വി പറഞ്ഞു. നേരത്തെ, കൊറോണ വൈസറസ് ഒരു കെട്ടുകഥയാണെന്ന് ചൂണ്ടിക്കാട്ടി അയ്മാന്‍ റിസ്വി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അമിത് ഷാക്ക് കൊറോണ സ്ഥിരീകരിച്ചത്. കേന്ദ്രമന്ത്രി സഭയിൽ ഒരു അംഗത്തിന് കൊവിഡ് ബാധിക്കുന്നത് ഇത് ആദ്യമായാണ്. അമിത് ഷാ തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം പങ്കുവച്ചത്. കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങൾ കണ്ടതോടെയാണ് പരിശോധന നടത്തിയത്. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.