ഓവർ ടേക്കിങ്ങ് തർക്കം, രാമനാട്ടുകരയിൽ വിദ്യാര്‍ഥികള്‍ ബസിനു നേർക്ക് വെടിയുതിർത്തു

രാമനാട്ടുകര: എയർ ഗൺ കൊണ്ട് സംസ്ഥാനത്ത് അക്രമണം ഏറെകയാണ്‌. അക്രമണത്തിൽ മരിച്ചവർ ഉണ്ട്. പരികേറ്റവർ ഉണ്ട്. നടി ലീനയുടെ കൊച്ചിയിലെ ബ്യൂട്ടി പാർലർ മുതൽ പലയിടത്തും അക്രമണത്തിനു എയർ ഗൺ ഉപയോഗിക്കുന്നു. ഇപ്പോൾ ഒടുവിൽ ഇതാ കോഴിക്കോട് രാമനാട്ട് കരയിൽ ബസിനെതിരേ വിദ്യാർഥികളുടെ വെടിയുതിർക്കൽ

കാറിലെത്തിയ സംഘമാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചത്. വാഹനം മറികടന്നതിനെ ചൊല്ലിലുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. രണ്ട് വിദ്യാര്‍ത്ഥികളെ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 1 മണിയോടെ രാമനാട്ടുകര മേല്‍പ്പാലത്തിലാണ് സംഭവം.

Loading...

കാറിലെത്തിയ വിദ്യാര്‍ഥികള്‍ മലപ്പുറം ഭാഗത്തേക്കു പോയ ടൂറിസ്റ്റ് ബസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ ദേശീപാതയിലൂടെ കാറില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കമുണ്ടായി. പലതവണ ബസിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഒടുവില്‍ മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ എയര്‍ഗണ്‍ ഉപയോഗിച്ച് ബസിന് നേരെ വെടിയുതിര്‍ത്തു.

ബസ് ജീവനക്കാരാണ് ഫറോക്ക് പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറ് കണ്ടെത്തി. രാമനാട്ടുകര സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. വാടകയ്ക്കെടുത്ത കാറിലാണ് വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്തത്. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്ണാണ് ഇവര്‍ ഉപയോഗിച്ചത്. ലൈസൻസ് ആവശ്യമില്ലാത്തതിനാൽ വിദേശത്ത് നിന്നുവരെ എയർ ഗണ്ണുകൾ എത്തുന്നു. കണ്ടാൽ നല്ല കൈ തോക്ക് തന്നെ. ഇതുമായാണ്‌ ഇപ്പോൾ പലരുടേയും യാത്രകൾ തന്നെ. ഇത്ര അപകടം പിടിച്ച് വസ്തുവായിട്ടും ലൈസനിസില്ലാതെ ഇത് കൊണ്ടുനടക്കാം എന്ന നിയമം എന്തുകൊണ്ട് മാറുന്നില്ല?