വിമാനത്തില്‍ വച്ച്‌ എയര്‍ ക്രൂ, ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

കണ്ണൂര്‍: മസ്കറ്റില്‍ നിന്നും കണ്ണൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വെച്ച്‌ ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി.15 വയസുള്ള ആണ്‍കുട്ടിയെ വിമാനത്തിലെ എയര്‍ക്രൂവായ പ്രസാദ് പീഡിപ്പിച്ചതായാണ് പരാതി. മുംബൈ സ്വദേശിയായ പ്രസാദിനെതിരെ കണ്ണൂര്‍ എയര്‍പോട്ട് പൊലീസ് കേസ് എടുത്തു.

ഈ മാസം അഞ്ചാം തിയതിയാണ് സംഭവം നടന്നത്. യാത്രക്കിടെ സീറ്റില്‍ വെച്ച്‌ കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ പ്രസാദ് സ്പര്‍ശിച്ചുവെന്നാണ് പരാതി. പോക്സോ നിയമ പ്രകാരമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്.

Loading...