ഒഴിവായത് വന്‍ദുരന്തം; കരിപ്പൂരില്‍ പറന്നുയരുന്നതിനു തൊട്ടുമുൻപ് വിമാന വാതിൽ തുറന്നു

കരിപ്പൂർ: റൺവേയിലേക്കു പുറപ്പെട്ട വിമാനത്തിന്റെ വാതിൽ പറന്നുയരുന്നതിനു തൊട്ടുമുൻപു തുറന്നു. ടേക് ഓഫിനു മുൻപായതിനാൽ അപകടം ഒഴിവായി. കോഴിക്കോട് വിമാനത്താവളത്തിൽ രാവിലെ ഏഴരയോടെയാണു സംഭവം.

മുംബൈയിലേക്ക് പുറപ്പെടാനുള്ള എയര്‍ ഇന്ത്യവിമാനമാണ് തലനാരിഴക്ക് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. യാത്രക്കാർ കയറിയ ശേഷം എപ്രണിൽനിന്നു റൺവേയിലേക്കു പുറപ്പെടുന്നതിനിടെയാണു വാതിൽ തനിയേ തുറന്നത്. യാത്രക്കാർ പരിഭ്രാന്തരായി. ഉടൻ വിമാനം നിർത്തി. വാതിൽ അടച്ചു സുരക്ഷാ നടപടികൾ പൂർത്തിയാക്കി ഒരു മണിക്കൂറിനു ശേഷമാണു പുറപ്പെട്ടത്.

Loading...