അമ്മയാകുന്ന സന്തോഷത്തോടെ ഭർത്താവിനെ പിരിഞ്ഞ് നാട്ടിലേക്ക് തിരിച്ചു: വിമാനാപകടത്തിൽ ഗർഭിണിയായ ഭാര്യ മരിച്ച വേദനയിൽ ആതിഫ്

ദുബായ്: ആതിഫ് മുഹമ്മദ് ഭാര്യ മനാൽ അഹമ്മദിനെ (25) നാട്ടിലേക്ക് യാത്രയാക്കിയത് കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന സന്തോഷവുമായാണ്. പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. അ യാത്രയയ്പ്പ് അവസാന യാത്രയയ്പ്പായിരുന്നു. അബുദാബിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ആതിഫ് മുഹമ്മദിന്റെ അരികിൽ നിന്ന് ഗർഭിണിയായ കോഴിക്കോട് സ്വദേശിനി മനാൽ അപകടമുണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് യാത്രയായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഭർത്താവിന്റെ അകിരിലെത്തിയ മനാൽ ഓഗസ്റ്റ് 10ന് മുൻപ് സന്ദർശക വീസക്കാർ യുഎഇയിൽ നിന്ന് തിരിച്ചുപോകണമെന്ന നിയമമുള്ളതിനാലാണ് ഇന്നലെ മടക്കയാത്ര നടത്തിയത്.

​ഗർഭിണിയായ ഭാര്യയെ വേദനയോടെ മുറിയിലേക്ക് തിരികിപ്പോയ ആതിഫിനെ കാത്തിരുന്നത് താങ്ങാനാവുന്നതിലും അധികം വേദനയാണ്. ഭാര്യയുടെ മുഖം അവസാനമായി കാണാനായി ആതിഫും തന്നോടൊപ്പമുണ്ടായിരുന്ന മാതാവ് സഫിയയും നാട്ടിലേയ്ക്ക് തിരിച്ചു. ഭാര്യയെ യാത്രയയച്ച ശേഷം പിതാവ് ഇസ്മായിലിനോടൊപ്പം അബുദാബിയിൽ തിരിച്ചെത്തിയപ്പോഴേയ്ക്കും ഞെട്ടിക്കുന്ന വാർത്തയെത്തി. താങ്ങാവുന്നതിലും അപ്പുറമായിരുന്നു അതെന്ന് ഇസ്മായീൽ പറയുന്നു.

Loading...

യുവതിയുടെ പിതാവ് കഴിഞ്ഞ മാർച്ചിൽ അപകടത്തിൽ മരിച്ചിരുന്നു. 2019 ഓഗസ്റ്റിലായിരുന്നു മനാലിന്റെയും ആതിഫിന്റെയും വിവാഹം. അജ്മാനിൽ ജോലി ലഭിച്ചതിനാൽ അടുത്തിടെ അങ്ങോട്ട് മാറിയിരുന്നു. ഫെബ്രുവരിയിലാണ് മനാൽ ഭർത്താവിനരികിലെത്തിയത്. ഓഗസ്റ്റ് 17ന് ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചു. ഇതിനിടെ മനാൽ ഗർഭിണിയാണെന്ന സന്തോഷവാർത്തയുമെത്തി. പ്രസവമടുക്കുമ്പോൾ നാട്ടിലേയ്ക്ക് പോകാനായിരുന്നു ആതിഫിന്റെയും ഉദ്ദേശ്യം. എന്നാൽ അങ്ങനെയൊരു സന്തോഷത്തിന് കാത്തുനിൽക്കാതെ ഭാര്യയും ഭൂമിയിലേക്ക് പിറന്നുവീഴാനിരുന്ന കുഞ്ഞും യാത്രയായി.