സാങ്കേതിക തകരാർ കാരണം​ വിമാനം വൈകുന്നു

എയർ ഇന്ത്യ എസ്​പ്രസിന്‍റെ കണ്ണൂരിലേക്കുളള വിമാനം വൈകുന്നത്​ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ശനിയാഴ്ച രാത്രി 10 മണിക്ക് മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എസ്​പ്രസ്​ വിമാനമാണ്​ ഞായറാഴ്ചയായിട്ടും മുടങ്ങി കിടക്കുന്നത്​​. സാങ്കേതിക തകരാർ ആണ്​ വിമാനം വൈകുന്നതിന്​ കാരണമെന്നാണ്​ അധികൃതർ നൽകുന്ന വിശദീകരണം. വിസിറ്റ് വിസയുടെ കാലാവധി തീരുന്ന യാത്രക്കാരെ ഇന്നലെ കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ കയറ്റി വിട്ടിരുന്നു.

യാത്രക്കാരെ ഹൈൽ ഉള്ള ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്​. ബോർഡിങ്‌ പാസ്​ നൽകി ലഗേജ്‌ കയറ്റിവിട്ടു യാത്ര ഗേറ്റിന് മുന്നിൽ ഇരിക്കുമ്പോഴാണ് വിമാനം മൂന്ന് മണിക്കൂർ വൈകി പുലർച്ചെ ഒരുമണിക്ക് മാത്രമേ പുറപ്പെടൂ എന്ന അറിയിപ്പ് കിട്ടിയത്.

Loading...

ഉച്ചക്ക്​ ഒരുമണിയായിട്ടും ഇതുവരെ അറിയി​പ്പൊന്നും വന്നിട്ടിലെന്ന്​ ഹിജാരിയിൽ നിന്ന് കണ്ണൂരിലെക്കുള്ള യാത്രക്കാർ പറയുന്നു. ഇനി എപ്പോഴാണ് പുറപ്പെടുന്നതെന്ന സമയം പറയാൻ അധികൃതർക്ക് ആവുന്നില്ല. സാ​ങ്കേതിക തകരാറാണ് വീണ്ടും വൈകുമെന്നും യാത്രക്കാർ ഹോട്ടലുകളിലേക്ക് മാറണമെന്നും നിർദേശിച്ച് ലഘു ഭക്ഷണവും നൽകിയിരുന്നു.