എയര്‍ ഇന്ത്യ ജീവനക്കാരന്റെ സത്യസന്ധതയ്ക്ക് സ്ഥാനക്കയറ്റത്തോടെ അംഗീകാരം

ന്യൂഡല്‍ഹി:  എയര്‍ ഇന്ത്യ ജീവനക്കാന്റെ സത്യസന്ധതയ്ക്ക് സ്ഥാനക്കയറ്റത്തോടെ അംഗീകാരം.  സുരക്ഷാ ജീവനക്കാരിലൊരാളായ സുഭാഷ് ചന്ദറിനാണ് എയര്‍ ഇന്ത്യ സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. വിമാനത്തില്‍ മറന്നുവെച്ചുപോകുന്ന യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കളും, പണവുമെല്ലാം കണ്ടെത്തി തിരിച്ചുനല്‍കുകയായിരുന്നു ചന്ദര്‍ ചെയ്തിരുന്നത്.

ഈ വര്‍ഷം ജൂണില്‍ ഹോങ്കേങ്ങില്‍ നിന്നുള്ള വിമാനത്തില്‍ യാത്രക്കാരന്‍ മറന്നുവെച്ചിരുന്ന പണം ചന്ദര്‍ കണ്ടെത്തി തിരികെ നല്‍കിയിരുന്നു. 29 വര്‍ഷമായി എയര്‍ ഇന്ത്യയുടെ ജീവനക്കാരനാണ് ചന്ദര്‍. സ്ഥാനക്കയറ്റത്തോടെ സുരക്ഷാ ഓഫീസര്‍ എന്ന റാങ്കിലാണ് ചന്ദര്‍ ഇപ്പോള്‍.