ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ആറുമണിക്കൂര്‍ ചോദ്യംചെയ്തു

ന്യൂഡല്‍ഹി: എയര്‍സെല്‍ – മാക്‌സിസ് കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ആറ് മണിക്കൂര്‍ ചോദ്യംചെയ്തു. ചൊവ്വാഴ്ച രാവിലെ 11 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ ചിദംബരം വൈകീട്ട് അഞ്ചിനാണ് മടങ്ങിയത്.

തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെയും കുറ്റങ്ങളൊന്നും ആരോപിക്കാതെയുമാണ് രണ്ടാംതവണയും അധികൃതര്‍ ചോദ്യം ചെയ്തതെന്ന് പി ചിദംബരം ട്വീറ്റ് ചെയ്തു. ചിദംബരത്തിന്റെ മൊഴി രേഖപ്പെടുത്തുകയാണ് ഉണ്ടായതെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Top