അവൾ കൊറോണ പരത്തും; അകറ്റി നിർത്തി അയൽക്കാർ; പൊട്ടിക്കരഞ്ഞ് യുവതി

ലോകം ആസകലം കൊറോണ വൈറസ് ഭീതി വിതക്കുക ആണ്. കേരളത്തിലും സ്ഥിതി മറ്റൊന്ന് അല്ല. കൊറോണ വൈറസ് വ്യാപനം തടയാൻ വേണ്ടി കഠിന പരിശ്രമത്തിലാണ് ലോകം. കേരളത്തിലും ആരോഗ്യ പ്രവർത്തകരും മറ്റുമായി കർശന നിർദ്ദേശങ്ങൾ ആണ് നൽകി ഇരിക്കുന്നത്. മാത്രമല്ല രാജ്യം 21 ദിവസത്തേക്ക് അടച്ചിടുക ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു. ഇതിനോട് സഹകരണം ആണ് രാജ്യത്തെ ജനങ്ങളിൽ നിന്നും ഉണ്ടാകുന്ന പ്രതികരണം.

ഇതിനിടെ സ്വന്തം ജീവൻ പോലും പണയം വെച്ച് കൊറോണ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുകയും വൈറസ് ബാധിത മേഖലകളിൽ ജോലി ചെയ്യുന്നവരും ഉണ്ട്. ഇത്തരത്തിൽ സേവനം അനുഷ്ഠിക്കുന്ന ഒരു വിഭാഗം ആണ് എയർ ലൈൻ ജീവനക്കാർ. എന്നാല് ഒരു എയർ ലൈൻ ജീവനക്കാരി ആയതിനാൽ തനിക്കും കുടുംബത്തിനും മറ്റുള്ളവരിൽ നിന്നും നേരിടേണ്ടി വരുന്ന വിവേചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നു ഇൻഡിഗോ എയർ ലൈൻസിലെ ഒരു ജീവനക്കാരി. അയൽവാസികള് തന്നെയും കുടുംബത്തെ ഒറ്റപ്പെടുത്തുന്നതായി യുവതി പറയുന്നു.

Loading...

”ഞാൻ കൊറോണ വൈറസ് ബാധിതയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരത്തുകയാണ് ചിലർ. ഞാനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. ഞാൻ വീട്ടിലില്ലാത്ത സമയത്ത് അയൽ വാസികൾ അമ്മയോട് മോശം രീതിയിൽ സംസാരിക്കുകയാണ്. അവരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു. അമ്മയ്ക്ക് മാർക്കറ്റിൽ പോകാനോ ഭക്ഷ്യ വസ്തുക്കൾ വാങ്ങാനോ സാധിക്കുന്നില്ല. കാരണം, ആളുകൾ അവരുമായി ഇടപഴകാൻ തയാറാകുന്നില്ല. മാത്രമല്ല, അമ്മ കൊറോണ വൈറസ് പരത്തുമെന്നും അവർ പറയുന്നു” യുവതി കരഞ്ഞുകൊണ്ട് പറയുന്നു.

മോശം സന്ദേശങ്ങളും മറ്റു രീതിയിലുള്ള മാനസിക പീഡനങ്ങളും തന്നെ തേടി വരുന്നതായി ഇന്ത്യയിൽ ആദ്യമായി കോവിഡ്–19 സ്ഥിരീകരിച്ച വ്യക്തിയും പറഞ്ഞിരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരും കോവി‍ഡ് ബാധിതരാണെന്ന തരത്തിലുള്ള ആരോപണങ്ങൾ നേരിടേണ്ടി വരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു