രാജ്യദ്രോഹക്കുറ്റം; ഐഷ സുല്‍ത്താനയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു

ലക്ഷദ്വീപ് നിവാസിയും ചലച്ചിത്രപ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. രാജ്യദ്രോഹക്കേസിലാണ് ഐഷയ്ക്ക് ഇടക്കാല ജാമ്യം നല്‍കിയിരിക്കുന്നത്. ഇതോടെ കേന്ദ്രത്തിന് കോടതിയില്‍ നിന്നും തിരിച്ചടി ഉണ്ടായിരിക്കുകയാണ്. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്നാണ് പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

താന്‍ രാജ്യദ്രോഹ കുറ്റം ചെയ്തിട്ടില്ലെന്ന് ഐഷയും , വിമര്‍ശനമല്ല വിദ്വേഷ പ്രചാരണമാണ് നടത്തിയതെന്ന് കേന്ദ്ര സര്‍ക്കാരും വാദിച്ചു. ഒരാഴ്ചക്ക് ശേഷം മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ കോടതി വിധി പറയും. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും അറസ്റ്റിന് സാധ്യത ഉണ്ടെന്നുമാണ് ഐഷ ഹര്‍ജിയില്‍ വ്യക്തമാക്കിയത്. എന്നാല്‍, അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ വേണ്ടി മാത്രമാണ് ഐഷയ്ക്ക് നോട്ടീസയച്ചിരിക്കുന്നതെന്നാണ് ലക്ഷദ്വീപ്
പൊലീസ് കോടതിയെ അറിയിച്ചത്.

Loading...