വീണ്ടും അമ്മയാകാനൊരുങ്ങി ഐശ്വര്യറായ്; പ്രതികരിക്കാതെ ബച്ചൻകുടുംബം

മുംബൈ: ഇന്ത്യൻ സിനിമയുടെ സൗന്ദര്യ റാണിയായ ഐശ്വര്യ റായിയുടെ വിശേഷമാണ് ഇപ്പോൾ വാർത്തയാകുന്നത്. ബച്ചൻ കുടുംബത്തിലേക്ക് പുതിയൊരു അതിഥി എത്തുന്നതായിട്ടാണ് ബോളിവുഡിൽ നിന്നുള്ള വിശേഷം. ഐശ്വര്യ വീണ്ടും അമ്മയാകുന്നുവത്രേ.

അഭിഷേകിനൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് ഇത്തരം ഒരു വാർത്തയും പുറത്തു വരുന്നത്. കടൽതീരത്ത് അഭിഷേകിനൊപ്പം നടക്കുന്ന ചിത്രത്തിലാണ് ഐശ്വര്യ അമ്മയാകുന്നതിന്‍റെ സൂചനകൾ. എന്നാൽ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാൻ ബച്ചൻ കുടുംബം തയാറായിട്ടില്ല.

Loading...