സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

പലപ്പോഴും ഇഷ്ടതാരങ്ങളുടെ സൗന്ദര്യ രഹസ്യങ്ങളും മറ്റും അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും താത്പര്യമാണ്. താരങ്ങള്‍ ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍,അതിന്റെ ബ്രാന്റ് ഏതൊക്കെയാണ് എന്നൊക്കെയാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ഇപ്പോഴിതാ തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ഐശ്വര്യ ലക്ഷ്മി. കുറച്ച് ചിത്രങ്ങള്‍കൊണ്ട് നിരവധി ആരാധകരുടെ മനസ് കീഴടക്കി കഴിഞ്ഞു നടി.

‘പുരികം വളരെ ഇഷ്ടമാണ്. അതിനാല്‍ ത്രെഡ് ചെയ്യാറില്ല,? ഐബ്രോസ് ഷെയ്പ്പ് ചെയ്യുന്ന ഉപകരണമുണ്ട്,? അതുവച്ചാണ് ചെയ്യാറ്. ചര്‍മത്തിനനുസരിച്ചുള്ള സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കുക’ താരം പറഞ്ഞു.

തനിക്ക് മുഖക്കുരു അധികം വരാറില്ലെന്നും നെറ്റിയില്‍ വല്ലപ്പോഴും ചെറിയ കുരുക്കള്‍ മാത്രമാണ് വരാറുള്ളുവെന്നും അത് ഭക്ഷണം നിയന്ത്രിച്ച് മാറ്റാന്‍ ശ്രമിക്കുകയാണ് ചെയ്യാറെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. അതോടൊപ്പം കണ്ണിനടിയില്‍ ചുളിവുകള്‍ വരുന്നത് പ്രായം കൂടുന്നതിന്റെ ലക്ഷണമാണെന്നും അത് വൃത്തികേടല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശമയച്ചവര്‍ക്ക് ഗംഭീര തിരിച്ചടി നല്‍കി നടി ഐശ്വര്യ ലക്ഷ്മി രംഗത്തെത്തിയിരുന്നു. തന്നെ ശല്യം ചെയ്യുന്ന പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് ഐശ്വര്യയുടെ പോസ്റ്റ്. സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് തന്നെ ലൈംഗികമായി ശല്യം ചെയ്യുന്നു എന്ന് കുറിച്ചാണ് ഐശ്വര്യ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടത്.

ഇത്തരം മോശം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ വഴി മാറി നടക്കാനുള്ള പക്വത തനിക്കുണ്ടെന്നും താരം കുറിച്ചു. പക്ഷെ പ്രൊഫൈലില്‍ കണ്ട ആണ്‍കുട്ടികളുടെ ചിത്രമാണ് താരത്തെ അത്ഭുതപ്പെടുത്തിയത്. സ്‌കൂള്‍ യൂണീഫോം ധരിച്ചുനില്‍ക്കുന്ന നാല് ആണ്‍കുട്ടികളാണ് ചിത്രത്തിലുള്ളത്. ‘ഈ അക്കൗണ്ട് സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് എന്നെ ലൈംഗീകമായി ശല്യം ചെയ്യുകയാണ്.

ഇത്തരം വൃത്തികേടുകള്‍ കാണുമ്പോള്‍ വഴി മാറി നടക്കാനുള്ള പ്രായം എനിക്കുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന ആണ്‍കുട്ടികളെ ഒന്നു നോക്കൂ’, ഐശ്വര്യ കുറിച്ചു. ദി ഡാഡ് ഓഫ് ഡെവില്‍സ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലാണ് നടിയുടെ സ്‌ക്രീന്‍ഷോട്ടിലുള്ളത്. ഫ്രണ്ട്‌സ് എന്ന ഹാഷ്ടാഗോടെ സ്‌കൂള്‍ യൂണീഫോമിലുള്ള നാല് ആണ്‍കുട്ടികളെ ചിത്രത്തില്‍ കാണാം

2014 മുതല്‍ മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചുവന്ന ഐശ്വര്യ ലക്ഷ്മി ഫ്‌ലവര്‍ വേള്‍ഡ്, സാള്‍ട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവര്‍ പേജിലും ഇടം നേടിയിരുന്നു. കരിക്കിനേത്ത് സില്‍ക്ക്‌സ്, ലാ ബ്രെന്‍ഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു. 2017ല്‍ നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നായികയായി വേഷമിട്ടുകൊണ്ട് ചലച്ചിത്രരംഗത്തേക്കു കടന്നുവന്നു. അതേവര്‍ഷം ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യ ലക്ഷ്മിയുടെ രണ്ടാമത്തെ ചലച്ചിത്രം