നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറഞ്ഞോളൂ… അവള്‍ എന്റെ മകളാണ്..ഞാൻ ഇനിയും കെട്ടിപ്പിടിക്കും…കലിപ്പിച്ച് ഐശ്വര്യ റായ്

മകള്‍ ആരാധ്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ട്രോളുകള്‍ക്കും നെഗറ്റീവ് കമന്റുകള്‍ക്കുമെതിരെ പൊട്ടിത്തെറിച്ച് നടി ഐശ്വര്യ റായ്. നിങ്ങള്‍ക്കിഷ്ടമുള്ളത് പറഞ്ഞോളൂ. ആരാധ്യ എന്റെ മകളാണ് അവളെ ഇനിയും കെട്ടിപ്പിടിക്കുമെന്നാണ് നടിയുടെ മറുപടി.

ഏത് പരിപാടിക്ക് പോയാലും ഐശ്വര്യ ആരാധ്യയുടെ കൈ വിടാതെ പിടിക്കുന്നതാണ് ട്രോളന്മാരുടെ വിഷയം. കുട്ടിയെ സ്വതന്ത്രയാക്കി വിടൂ, ആരാധ്യയ്ക്ക് കൈ വേദന തുടങ്ങിക്കാണും എന്നിങ്ങനെ നിരവധി ട്രോളുകള്‍ വന്നിരുന്നു. ഇങ്ങിനെ കൈപിടിക്കുന്നതിന്റെ കാരണവും ഒടുവില്‍ ട്രോളര്‍മാര്‍ തന്നെ പറഞ്ഞു പരത്തി. മറ്റ് സെലിബ്രിറ്റി കുട്ടികളുടെ പോലെയുള്ള ശരീരഭാരം ആരാധ്യയ്ക്ക് ഇല്ല, അതിനാലാണ് ഐശ്വര്യ ഏത് നേരവും കൈ പിടിക്കുന്നതെന്നായിരുന്നു് കണ്ടെത്തല്‍.

ആരാധ്യയെ കുറിച്ച് പ്രചരിക്കുന്ന നെഗറ്റീവ് കമന്റുകള്‍ ഐശ്വര്യയെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടെന്നും വളരെയേറെ മനോവേദന അനുഭവിക്കുന്നുണ്ടെന്നും കുടുംബത്തോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു