എനിക്ക് 4 കുട്ടികൾ ഒരു ഭാര്യ, ടാക്സ് അടക്കുന്ന ഒരു മണ്ടന്‍ ആണ് താന്‍, മലപ്പുറം എന്ത് ചെയ്തു എനിക്കറിയണം: സന്ദീപ് വാര്യരോട് അ‍ജു വർ​ഗ്​ഗീസ്

തിരുവനന്തപുരം: ഗര്‍ഭിണിയായ കാട്ടാന പാലക്കാട് ജില്ലയില്‍ പടക്കം പൊട്ടി ചരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തെ പരാമര്‍ശിച്ച ബിജെപി നേതാവ് സന്ദീപ് വാര്യര്‍ക്ക് നടന്‍ അജു വര്‍ഗീസിന്റെ മറുപടി. കാട്ടാന ചരിഞ്ഞത് മലപ്പുറം ജില്ലയിലാണെന്നായിരുന്നുവെന്നും മലപ്പുറത്തിനെതിരായ ഹാഷ്ടാഗ് മാറ്റല്ലെന്നും സന്ദീപ് ജി വാര്യർ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് അജു വര്‍ഗീസ് സന്ദീപ് വാര്യര്‍ക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നല്‍കിയത്.

Loading...

എനിക്ക് 4 കുട്ടികൾ ഒരു ഭാര്യ, രീതി വെച്ച് അറിയിച്ചു എന്നേയുള്ളു. മലപ്പുറം എന്ത് ചെയ്തു. എനിക്കറിയണം. എന്റെ നാട്ടിൽ മരണം വരെ വർഗീയത നടക്കില്ല. ടാക്സ് അടക്കുന്ന ഒരു മണ്ടന്‍ ആണ് താന്‍ എന്നും. അഭിപ്രായം പറഞ്ഞാല്‍ കുടുംബത്തെ വിമര്‍ശിക്കാനെത്തുന്നവരോട് തനിക്ക് ഒരു ഭാര്യയും നാലുകുട്ടികളുമാണ് ഉള്ളതെന്നും അജു ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു.

അജു വര്‍ഗീസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഫ്രഷ്… ഫ്രഷ്
എനിക്ക് 4 കുട്ടികൾ ഒരു ഭാര്യ… രീതി വെച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാൽ കുടുംബം ആണല്ലോ ശീലം…
പക്ഷെ ഇവിടെ.. എന്റെ നാട്ടിൽ…മരണം വരെ വർഗീയത നടക്കില്ല… എനിക്ക് രാഷ്‌ടീയയം ഇല്ലാ..Tax അടക്കുന്ന ഒരു മണ്ടൻ ആണ് ഞാൻ…മണ്ടൻ മാത്രം
മലപ്പുറം എന്ത് ചെയ്തു… എനിക്കറിയണം