നയന്‍താരയുടെ മൊബൈല്‍ നമ്പര്‍ കിട്ടാത്തതിന്റെ കാരണം തുറന്നു പറഞ്ഞു അജു വര്‍ഗീസ്

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയാണ് അജു വര്‍ഗീസ്. ആജുവിന്റെ സുഹൃത്തായ വിശാഖ് സുബ്രമണ്യവും അജുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തന്റെ ആദ്യ നിര്‍മ്മാണ സംരംഭത്തിലെ നായികായി നയന്‍താരയെ കൊണ്ട് വരാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് അജു പറയുന്നു.

‘കഥ കേട്ട് ഒരു മണിക്കൂര്‍ കൊണ്ട് നയന്‍താര ഞങ്ങള്‍ക്ക് ഡേറ്റ് നല്‍കിയെന്ന് ആദ്യം വിശ്വസിക്കാനായില്ല. ധ്യാന്‍ പറഞ്ഞത് കൊണ്ട് അവന്‍ അവിടെ പോയോ എന്ന് വരെ ഞാന്‍ ചിന്തിച്ചു. മലയാളത്തില്‍ പോലും ഒരു താരം ഡേറ്റ് തരണമെങ്കില്‍ അതിന്റെതായ സമയക്രമങ്ങളുണ്ട്. അങ്ങനെയുള്ളപ്പോള്‍ തെന്നിന്ത്യയിലെ വലിയ ഒരു സൂപ്പര്‍ താരം ഇത്ര പെട്ടെന്ന് ഡേറ്റ് നല്‍കുമോ? എന്ന് സംശയിച്ചിരുന്നു’.

Loading...

അജു വര്‍ഗീസ് പറയുന്നു. പക്ഷെ ഒരു കാര്യത്തില്‍ താന്‍ നിരാശനാണെന്നും അജു വ്യക്തമാക്കുന്നു, ആദ്യ സിനിമ നയന്‍താരയെ വെച്ച് ചെയ്യാന്‍ കഴിഞ്ഞുവെങ്കിലും അവരുടെ മൊബൈല്‍ നമ്പര്‍ ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല എന്നും തമാശ കലര്‍ന്ന സങ്കടത്തോടെ അജു വര്‍ഗീസ് പറയുന്നു. നിര്‍മ്മാതാവ് തന്നെ വിളിക്കാന്‍ പാടില്ലെന്ന് നേരത്തെ തന്നെ നയന്‍താര ധ്യാനിനെ അറിയിച്ചിരുന്നതാണ് അതിന്റെ കാരണമെന്നും അജു കൂട്ടിച്ചേര്‍ക്കുന്നു. അജു വര്‍ഗീസ് ആണ് സിനിമയുടെ നിര്‍മ്മാതാവ് എന്ന് മനസിലാക്കിയാണ് നയന്‍താര അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ സംസരിക്കവേ ധ്യാന്‍ ശ്രീനിവാസനും തമാശരൂപേണ പങ്കുവയ്ക്കുന്നു.