അജ്​യാല്‍ ചലച്ചിത്രമേളയ്ക്ക് തുടക്കംമായി

DFI
DFI

ഈ വർഷത്തെ അജ്​യാല്‍ ചലച്ചിത്രമേള തുടങ്ങി. മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്  അന്താരാഷ്​ട്രതലത്തില്‍ അംഗീകാരങ്ങള്‍ നേടിയ 46 രാജ്യങ്ങളില്‍നിന്നുള്ള 80 ചിത്രങ്ങളാണ്​. 22 ഫീച്ചര്‍ സിനിമകള്‍, 50 ഷോര്‍ട്ട്​ ഫിലിമുകള്‍ എന്നിവ ഉള്‍പ്പെടെ യാണിത്​. പ്രമുഖ അറബ്​ സംവിധായകരുടെ 31 സിനിമകള്‍, വനിതാസംവിധായകരുടെ 30 ചിത്രങ്ങള്‍ എന്നിവയും ഉള്‍​പ്പെടും. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ്​ മജീദിയുടെ ‘സണ്‍ ചില്‍ഡ്രന്‍’ ആയിരുന്നു ഉദ്​ഘാടനചിത്രം.ഈവര്‍ഷം ആദ്യം വെനീസ്​ ഫിലിം ഫെസ്​റ്റിവലില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്​ത ചിത്രമാണിത്​. ഇത്തവണത്തെ ഓസ്​കര്‍ നാമനിര്‍ദേശവും നേടിയിട്ടുണ്ട്​.

Ajayal
Ajayal

നവംബര്‍ 18 മുതല്‍ 23 വരെ എട്ടാമത്​ അജ്​യാല്‍ മേള നടക്കുന്നത്​. ദോഹ ഫിലിം ഇന്‍സ്​റ്റിറ്റ്യൂട്ട്​ (ഡി.എഫ്​.​​െഎ) ആണ്​ സംഘാടകര്‍. കോവിഡ്​ പശ്ചാത്തലത്തില്‍ ഇതാദ്യമായാണ്​ മേള ഓണ്‍ലൈനിലും അല്ലാതെയും നടക്കുന്നത്​. ഡി.എഫ്​.​ഐയുടെ ഓണ്‍ലൈന്‍ സ്​ക്രീനിങ്​ വഴി ഓണ്‍ലൈനായും ദോഹ ഫെസ്​റ്റിവല്‍ സിറ്റിയിലെ വോക്​സ്​ സിനിമാസ്​, ലുസൈലില്‍ തയാറാക്കിയ ​ൈഡ്രവ്​ ഇന്‍ സിനിമ എന്നിവയില്‍ നേരി​ട്ടെത്തിയും സിനിമകള്‍ ആസ്വദിക്കാനാകും. ടിക്കറ്റ്​ നിരക്ക്​, ഏതൊക്കെ സിനിമകള്‍, സമയക്രമം തുടങ്ങിയ വിശദവിവരങ്ങള്‍ www.dohafilminstitute.com സൈറ്റില്‍ ലഭ്യമാണ്​

Loading...

ഡി.എഫ്.ഐ പിന്തുണയോടെയുള്ള 24 സിനിമകളും ഇത്തവണ മേളയിലുണ്ട്​. ​ഗ്രാന്‍റുകള്‍, സാമ്പത്തികസഹകരണം, ഖത്തരി ഫിലിം ഫണ്ട്​, ​ഡി.എഫ്​.ഐയുടെ ലാബുകളിലൂടെയും ശില്‍പശാലകളിലൂ​െടയുമുള്ള മെന്‍റര്‍ഷിപ്​​ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ഡി.എഫ്​.ഐയുടെ പിന്തുണയോടെയാണ്​ ഈ ചിത്രങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്​.

Cinima
Cinima

എല്ലാവിധത്തിലുമുള്ള വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കുക എന്ന ആശയത്തിലൂന്നിയാണ്​ അജ്​യാല്‍ മേള. നിലവില്‍ കോവിഡ്​ സാഹചര്യത്തില്‍ ആളുകള്‍ക്ക്​ പരസ്​പരം കാണുന്നതിനും ഇടപഴകുന്നതിനും പരിമിതികളുണ്ട്​. എങ്കിലും സിനിമകളുടെ വലിയ ലോകത്തില്‍ ആളുകളെ പരസ്​പരം അടുപ്പിക്കുക എന്നതാണ്​ ലക്ഷ്യം. ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലി​െന്‍റ സഹകരണത്തോടെയാണ്​ ‘ഡ്രൈവ്​ ഇന്‍ സിനിമ’സൗകര്യം സജ്ജമാക്കിയത്​. ആളുകള്‍ക്ക്​ വാഹനത്തില്‍നിന്നിറങ്ങാതെ തന്നെ ബിഗ്​സ്​ക്രീനില്‍ സിനിമകള്‍ കാണാനുള്ള സൗകര്യമാണിത്​