പെണ്‍കുട്ടികളെ ചതിയില്‍പെടുത്തി മതം മാറ്റം നടത്തുന്ന സംഘത്തെ കുറിച്ച് പരാതി നല്‍കി അല് അക്ബര്‍

പെണ്‍കുട്ടികളെ ചതിയില്‍പെടുത്തിയ ശേഷം അവരുടെ നഗ്‌നവീഡിയോ എടുത്തു ഭീഷണിപ്പെടുത്തി മതം മാറ്റം നടത്തുന്ന സംഘത്തെ കുറിച്ച് പരാതി നല്‍കി ബിജെപി സംസ്ഥാന സമിതിയംഗവും സംവിധായകനുമായ അലി അക്ബര്‍. ഇത് ചെയ്തവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതൊക്കെ രാഷ്ട്രീയ നേതാക്കളോ അവരുടെ മക്കളോ ഇതില്‍ ഇടപെട്ടാലും കേസുമായി മുന്നോട്ടു പോകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കേസിനു ആസ്പദമായ സംഭവം അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ,

പെണ്മക്കളുള്ള ക്രിസ്ത്യന്‍ ഹിന്ദു മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്. ഞാനെഴുതുന്നത് ഒരു കഥയല്ല… കരളില്‍ കൊളുത്തി വലിക്കുന്ന വേദനയുമായി എന്റെ മുന്‍പിലെത്തിയ ഒരു പിതാവിന്റെ വേദനയാണ്.. ഈ അനുഭവം ഞാന്‍ ഷെയര്‍ ചെയ്യുന്നത് ഇവുടുത്തെ ക്രിസ്ത്യന്‍ ഹൈന്ദവ കുടുംബങ്ങള്‍ക്ക് വേണ്ടിയാണ്.. എന്റെ കുറിപ്പുകള്‍ ഓരോ കുടുംബത്തിലും എത്തണം.. എത്തിക്കണം…

രണ്ടു പെണ്‍കുട്ടികളുടെ പിതാവാണ് എന്റെ സുഹൃത്ത്… മൂത്ത കുട്ടി നഗരത്തില്‍ പഠിക്കുന്നു നിഷ്‌കളങ്ക ഗ്രാമത്തിന്റെ സന്തതി… ഹോസ്റ്റലില്‍ ആണ് താമസം… അപ്രതീക്ഷിതമായി ഒരു ദിവസം രാത്രി പള്ളി വികാരി സുഹൃത്തിനെ വിളിച്ചു.. അദ്ദേഹത്തിന് അടുത്തെത്തിയപ്പോള്‍ തെല്ലു വിഷമത്തോടെ വൈദികന്‍ പറഞ്ഞു മകള്‍ ഒരു ട്രാപ്പില്‍ പെട്ടിട്ടുണ്ട്.. കാര്യങ്ങള്‍ സംയമനത്തോടെ കേള്‍ക്കണം… എന്റെ മകളോ… അച്ഛന് തെറ്റിക്കാണും കഴിഞ്ഞദിവസം ഞാന്‍ അവളെ വിളിച്ചിരുന്നു സുഖമില്ലാത്തതുകാരണം രണ്ടു ദിവസമായി ക്ലാസ്സില്‍ പോയിട്ട്… അതേ ആ സുഖമില്ലായ്മയുടെ കാര്യം ഒരു സിസ്റ്റര്‍ കണ്ടെത്തി അവരാണ് എന്നെ വിളിച്ചു പറഞ്ഞത്…

അച്ഛന്‍ അതു പറഞ്ഞപ്പോ എന്റെ സുഹൃത്തിന്റെ കണ്ണില്‍ ഇരുട്ട് കയറി…. അദ്ദേഹം മകള്‍ക്കു മുന്‍പിലെത്തി… മകള്‍ എല്ലാം തുറന്ന് പറഞ്ഞു… അവധി ദിവസം കൂട്ടുകാരികള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഹോസ്റ്റലിന് സമീപമുള്ള പാര്‍ക്ക് വരെ ഒന്നുപോയി… പാര്‍ക്കിലിരിക്കുമ്‌ബോള്‍ കൂടെ പഠിക്കുന്ന കുറച്ചാണ്‍കുട്ടികള്‍ അവര്‍ക്കടുത്തു അപ്രതീക്ഷിതമായി എത്തി… കുശലം പറഞ്ഞു തങ്ങളുടെ വകയായി ജ്യൂസ് വാങ്ങിത്തരാം… അവര്‍ ജ്യൂസുമായി വന്നു പെണ്‍കുട്ടി അതു കഴിച്ചു… അവള്‍ ഇരുട്ടിലാണ്ടു…

ബോധം വന്നപ്പോള്‍ നഗ്‌നയായി പാര്‍ക്കിനു പിന്നിലെ ഒരു മുറിയില്‍… അവള്‍ തകര്‍ന്നു… ഒന്നുറക്കെ നിലവിളിക്കാന്‍ പോലും കഴിഞ്ഞില്ല….. എന്ത് സംഭവിച്ചു എന്ത് നഷ്ടപ്പെട്ടു എന്നവള്‍ക്കറിയില്ല… ഒരുപക്ഷെ ഇപ്പോഴും…… താമസിയാതെ ആ ചെറുപ്പക്കാരന്‍ ഭീഷണിയുമായി എത്തി നഗ്‌ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കും.. കുട്ടി വീണ്ടും തകര്‍ന്നു…. സ്വര്‍ണ്ണവും പണവും പിടിച്ചുവാങ്ങി.. സകലതും കൈവിട്ടു പോയ പെണ്‍കുട്ടി പറഞ്ഞു ഒന്നുകില്‍ എന്നെ കൊല്ലണം അല്ലെങ്കില്‍ എന്നെ സ്വീകരിക്കണം… സ്വീകരിക്കാം.. പക്ഷെ മുസ്ലിം ആവണം നിവൃത്തികേടുകൊണ്ട് കുട്ടി അതിനും സമ്മതിച്ചു..

കുട്ടിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റം ഹോസ്റ്റല്‍ അധികാരികള്‍ ശ്രദ്ധിച്ചു .. കുട്ടി കൗണ്‍സിലിംഗിന് വിധേയമായി പുതിയ ഊര്‍ജ്ജത്തോടെ ജീവിതത്തെ നേരിടാന്‍ തീരുമാനിച്ചാണ് ഹോസ്റ്റലിലേക്ക് മടങ്ങിയത് . ഹോസ്റ്റലില്‍ തിരിച്ചെത്തുമ്‌ബോള്‍ ആ നരാധമന്‍ അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു.. പെണ്‍കുട്ടിയുമായി വന്ന കാറിനുമുകളിലേക്ക് അവന്‍ ചാടി വീണു… ഡ്രൈവറുമായി മല്പിടുത്തമായി… ഇതിനിടയില്‍ കുട്ടി ഓടി മറഞ്ഞു രക്ഷപ്പെട്ടു. ഇതെല്ലാം തന്നെ ഹോസ്റ്റലിലെ cctv യില്‍ പതിഞ്ഞു… ഇത്രയും കേട്ടു കഴിഞ്ഞപ്പോള്‍ പിതാവ് തളര്‍ന്നു പക്ഷെ പതറിയില്ല… പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി…

നടപടി കാത്തിരുന്നു… പക്ഷെ ഒന്നും സംഭവിച്ചില്ല, അതിനാല്‍ കമ്മീഷണറുടെ മുന്‍പിലെത്തി അദ്ദേഹം സടകുടഞ്ഞെഴുന്നേറ്റു സ്റ്റേഷനില്‍ വിളിച്ചു കേസെടുക്കണം എന്ന് നിര്‍ദ്ദേശം നല്‍കി.. കേസെടുത്തു ഭാഗ്യത്തിന് ഒരു ഓഫീസര്‍ ജാമ്യം കിട്ടാത്ത വകുപ്പിട്ട് കേസ് രജിസ്റ്റര്‍ ചെയ്തു SI ഏമാന് അതുപിടിച്ചില്ല പക്ഷെ ഓഫീസര്‍ പിന്മാറിയില്ല… അടുത്തത് മെഡിക്കല്‍ ടെസ്റ്റ്… ആദ്യം മെഡിക്കല്‍ കോളേജ് എന്ന് പറഞ്ഞു.. പുറപ്പെട്ടപ്പോള്‍ മറ്റൊരു ഹോസ്പിറ്റല്‍… ഒരു ഡോക്ടര്‍കൃത്യമായി പരിശോധന നടത്തി പൂര്‍ത്തിയാക്കുമ്‌ബോള്‍ മറ്റൊരു മുസ്ലിം ഡോക്ടര്‍ ഓടിയെത്തുന്നു… വെട്ടും കുത്തും നടത്തി റിപ്പോര്‍ട്ട് മറിക്കുന്നു…

പിണറായിയുടെ പോലീസിനെക്കുറിച്ചു പിതാവിന് സംശയം തുടങ്ങി… പെണ്‍കുട്ടി 164 പ്രകാരം മൊഴി കൊടുത്തു… കേസ് മുന്‍പോട്ട് കൊണ്ടുപോകാന്‍ കോടതി ഉത്തരവിട്ടു… പിണറായി പോലീസ് അനങ്ങിയില്ല.. പിതാവ് വീണ്ടും കമ്മീഷണറുടെ മുന്‍പില്‍.. കമ്മീഷണര്‍ ഇപ്പോള്‍ പഴയ കമ്മീഷണറല്ല പെരുമാറ്റത്തില്‍ ആകെ മാറ്റം… നിങ്ങളുടെ കുട്ടിക്ക് ഒന്നും സംഭവിച്ചില്ലല്ലോ ഭാഗ്യം.. കീഴുദ്യോഗസ്ഥനെ വിളിച്ചു,.. കീഴുദ്യോഗസ്ഥന്‍ ‘ഓനൊരു പാവം കുഞ്ഞനാ സാറെ’ഒന്ന് വിരട്ടി വിടാം….

പ്രതി പാവം കുഞ്ഞനാവുന്നു.. കേസ് കുഴിച്ചു മൂടപ്പെടുകയാണെന്ന് പിതാവിന് മനസ്സിലായി.. ഇതിനിടയില്‍ അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ തന്റെ മകള്‍ ആദ്യ ഇരയല്ലെന്നും അന്‍പതിനടുത്ത് പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും മനസ്സിലായി.. അന്ന് പാര്‍ക്കില്‍ കുട്ടിയിടൊത്തുണ്ടായിരുന്ന രണ്ടു പെണ്‍കുട്ടികള്‍ പഠിത്തം നിറുത്തി നാടുവിട്ടു… എവിടെയാണെന്ന് പോലുമറിയില്ല.. ഇത്തരത്തില്‍ ഇരകളാകുന്നവരെ തമിഴ്നാട്ടിലെ ചില മതം മാറ്റ കേന്ദ്രങ്ങളിലൂടെ കടത്തിയിട്ടുണ്ടത്രെ… ഇതൊക്കെ അറിഞ്ഞിട്ടും cctv ദൃശ്യങ്ങള്‍ സഹിതം നല്‍കിയിട്ടും പോലീസ് അനങ്ങാത്തതിന്റെ പൊരുളും പിതാവിന് സാവധാനം പിടികിട്ടി.

പ്രതി പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ സ്റ്റാഫില്‍ പെട്ടയാളുടെ ബന്ധുവാണത്രെ… പിണറായിപൊലീസിന് ഒരു സല്യൂട്ട് കൂടി കൊടുക്കാം ചെരുപ്പ് നക്കുന്നതിന്.. ഒന്നര മാസമായി കേസ് ചാര്‍ജ്ജ് ചെയ്തിട്ട്.. അനങ്ങിയില്ല… അനങ്ങരുത്… ഒരു കുടുംബം അഭിമാനം കരുതി ഒന്നും പുറത്ത് പറയില്ല എന്ന് ഏമാന്മാര്‍ കരുതി.. അതിവിടെ പൊളിക്കയാണ്. എനിക്കും രണ്ടു പെണ്‍കുട്ടികള്‍ ആണ്… എനിക്കതിന്റെ വിഷമമറിയാം. ഇപ്പോള്‍ ഞാന്‍ ഉദ്യോഗസ്ഥരുടെ പേര്‍ വെളിപ്പെടുത്തുന്നില്ല.. ഇതൊരു തുറന്ന കത്താണ് ഈ സ്റ്റേറ്റിലെ മുഖ്യ മന്ത്രിയും വനിതാ കമ്മീഷനും രാഷ്ട്രീയ നേതൃത്വങ്ങളും അറിയാനുള്ള കത്ത്…

കേരളം ഇങ്ങിനെയാണ്.. പെണ്‍കുട്ടികള്‍ ഇരകളും അധികാരി വര്‍ഗ്ഗം വേട്ടക്കാരുമാണ്. മതം മാറ്റലോബികള്‍ക്കു കുടപിടിക്കുന്നവര്‍ പെണ്ണിന്റെ മാനത്തിനു വില കല്പിക്കാത്തവര്‍… ഇനിയൊരു കുട്ടിക്കും ഈ ഗതികേട് വരാതിരിക്കാനാണ് ഒരു പിതാവ് കണ്ണീരോടെ പോരാടുന്നത്.. ആ പിതാവ് പറയുന്നു ക്രിസ്ത്യാനികളും ഹൈന്ദവ പെണ്‍കുട്ടികളും കരുതലോടെ ഇരിക്കണം.. എത്ര സുഹൃത്തുക്കളാണെങ്കിലും എവിടെ വച്ചാണെങ്കിലും ആഹാരപാനീയങ്ങള്‍ തന്നാല്‍ കഴിക്കരുത്… ആ പെണ്‍കുട്ടി എപ്പോള്‍ വേണമെങ്കിലും കിഡ്‌നാപ് ചെയ്യപ്പെട്ടേക്കാം.. പിതാവിന് ആ പേടിയുണ്ട്..

അദ്ദേഹം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു.. നീതി തേടി… അതിനു മുന്‍പ് ജനങ്ങള്‍ അറിയണം കരുതലുണ്ടാവണം.. ആ കുടുംബത്തിന്റെ അവസ്ഥ അറിയാമല്ലോ… അവരോടൊപ്പം ഉണ്ടാവണം… നടപടി ആയില്ലെങ്കില്‍ നാം മുന്നിട്ടിറങ്ങണം… എന്റെ ഈ കുറിപ്പ് കേരളത്തിലെ ഓരോ കുടുംബത്തിലും എത്തണം…പ്രതി ഉന്നത സ്ഥാനത്തുള്ളവരുടെ ബന്ധുവാകുമ്‌ബോള്‍ പോലീസ് എവിടെ നില്‍ക്കും എന്നറിയാലോ…
CCTV ദൃശ്യങ്ങള്‍ സഹിതം ഇനി പുറത്തു വിടേണ്ടി വരും അതില്‍ പ്രതിയുടെ ചിത്രങ്ങളുണ്ടാവും… മന്ത്രിയുടെ പേരുണ്ടാവും സ്റ്റാഫിന്റെ പേരുണ്ടാവും പോലീസ് ഏമാന്മാരുടെ പേരുമുണ്ടാവും… നടപടി ആയില്ലെങ്കില്‍… അറസ്റ്റ് നടന്നില്ലെങ്കില്‍.. ഈ വിവരം കേന്ദ്രത്തെ അറിയിച്ചു കഴിഞ്ഞു. ഈ കേസില്‍ NIA അന്വേഷണം ഉണ്ടാവണം.. അലിഅക്ബര്‍ ബിജെപി സംസ്ഥാന സമിതി അംഗം.