കോടതികൾ കൊലയാളികളെ സംരക്ഷിക്കുന്നു, കൂട്ടുകാർ കൊലപ്പെടുത്തിയ അഖിലിന്റെ കുടുംബം

രണ്ട് കൂട്ടുകാർ ചേർന്ന് കൊലപ്പെടുത്തിയ അഖലിനെ ആറും മറക്കാൻ സാധ്യതയില്ല. പത്തനംതിട്ട കൊടുമണിലെ പത്താംക്ലാസ്സുകാരനായ അഖിലിന്റെ മരണത്തിന്റെ അന്വേഷണം എങ്ങും എത്തിയിട്ടില്ല. ഒരുമാസമായിട്ടും അന്വേഷണത്തിൽ യാതൊരു പുരോ​ഗതിയും ഇല്ല.
പ്രതികളായ കുട്ടികൾക്ക് വഴിവിട്ട സഹായമാണ് സർക്കാർ ചെയ്ത് കൊടുക്കുന്നത്. ഇപ്പോഴത്തെ അന്വേഷണ സംവിധാനത്തിൽ തൃപ്തരല്ലെന്ന് പറയുകയാണ് അഖിലിന്റെ വീട്ടുകാർ.

പ്രതികൾക്ക് സിപിഎമ്മുമായി അടുത്ത ബന്ധമാണുള്ളത്. കഞ്ചാവ് കേസിലും മോഷണക്കേസിലും ഈ കുട്ടി കുറ്റവാളിൾ പിടിക്കപ്പെട്ടപ്പോൾ രക്ഷകരായത് സിപിഎം നേതാക്കളായിരുന്നു. സർക്കാരിന്റെ ഭാ​ഗത്തുനിന്ന് ഒരു സഹായം പോലും ഈ കുട്ടികൾക്ക് ലഭിച്ചിട്ടില്ല. പ്രതികളെ ചോദ്യം ചെയ്യാൻ പോലിസിന് ചോദ്യം ചെയ്യാൻ പോലും ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. കൊലക്ക് കരാണമെന്താണന്നോ, കുഴിച്ചിടാൻ മണ്ണ് എവിടെ നിന്ന് കിട്ടിയെന്നോ ഉള്ള ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. മാധ്യമങ്ങൾ ആദ്യ ദിവസങ്ങളിൽ കൊട്ടി ഘോഷിച്ച ഈ വാർത്ത പിന്നീട് എന്തുകൊണ്ട് ഉപേക്ഷിച്ചു ഇതിനെല്ലാം ഉത്തരം കിട്ടേണ്ടതുണ്ട്

Loading...