അഖിലയുടെ പിതാവ് അശോകന്‍ ബിജെപിയില്‍ ചേര്‍ന്നു

കോട്ടയം: മതപരിവര്‍ത്തനത്തിന് ഇരയായ വൈക്കം സ്വദേശിനി അഖിലയുടെ പിതാവ് അശോകന്‍ ബിജെപിയില്‍ ചേര്‍ന്നു. വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസ്സില്‍ വച്ചാണ് അശോകന്‍ ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ അശോകന് പാര്‍ട്ടി അംഗത്വം നല്‍കി. കമ്യൂണിസ്റ്റ് കാരനായിരുന്ന അശോകന്‍ മകള്‍ മതപരിവര്‍ത്തനത്തിനിരയായതിനെ തുടര്‍ന്നാണ് പാര്‍ട്ടിയോട് അകലുന്നത്. താന്‍ അവിശ്വാസിയാണെന്നു വച്ച് മകളെ മനുഷ്യ ബോംബാക്കുന്നതും ഐഎസിന്റെ ലൈംഗിക അടിമയാക്കുന്നതും കണ്ടു നില്‍ക്കാനാവില്ലെന്നും അന്ന് അശോകന്‍ പറഞ്ഞിരുന്നു.