പോസ്റ്റുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വിവാദം കൊഴുക്കുന്നു. ഇത്തരത്തിൽ ഒരു ബില്ല് തങ്ങളുടെ ഹോട്ടലിൽനിന്നും നല്കിയിട്ടില്ലെന്ന് പെരിന്തല്‍മണ്ണ സബ്രീന ഹോട്ടലിന്റെ ഉടമ സി നാരായണന്‍ അറിയിച്ചു.സംഭവം വൻ ചർച്ചയായതോടെ ഇത് ഇപ്പോൾ നടന്നതല്ലെന്നും 2013ലാണ്‌ നടന്നതെന്നും ഒറിജിനൽ ബില്ല് നഷ്ടപ്പെട്ടിട്ട് താൻ മറ്റൊന്ന് ഉണ്ടാക്കിയതാണെന്നും സംഭവം വിവരിച്ച് എത്തിയ അഖിലേഷ് പറയുന്നു

സോഷ്യൽ മീഡിയയിൽ കത്തികയറിയ ഈ സംഭവത്തിന്റെ ക്രെഡിറ്റ് എടുക്കാൻ ഉള്ള അവസരം ഹോട്ടലുകാർ ഒഴിവാക്കി. ആ ബില്ല് എങ്ങിനെ വന്നു എന്ന് അറിയില്ലെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു. മറ്റൊന്ന് ഇതൊരു ചെറിയ ഹോട്റ്റൽ കൊട്ടിടമല്ല, പെട്ടെന്ന് നാടോടികളായ ആളുകൾ ഹോട്ടലിനുള്ളിൽ കയറി ഭക്ഷണം കഴിക്കുന്നവരുടെ മേശക്കരുകിൽ ഒരിക്കലും ഇവിടെ നില്ക്കാനുള്ള സാഹചര്യം ഇല്ല. പുറത്തു നില്ക്കുന്ന ആളുകളെ ഹോട്ടലിന്‌ അകത്തിരിക്കുന്നവർക്ക് കാണാനും ആകില്ല. ,മുമ്പ് ബാർ പ്രവർത്തിച്ചിരുന്ന വലിയ കെട്ടിടത്തിലാണ്‌ ഹോട്ടൽ ഇപ്പോൾ.

Loading...

ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്ന അഖിലേഷ് ഇപ്പോൾ പറയുന്നതിലും സംശയം തോന്നുകയാണ്‌. 2013ൽ നടന്ന സംഭവമാണിതെന്ന് പറയുന്നു. അതായത് 2കൊല്ലം മുമ്പ് നടന്ന സംഭവമത്രെ. ഹോട്ടലിൽ ഭക്ഷണം കഴിച്ചതിന്റെ ബില്ല് തന്റെ കൈയ്യിൽ നിന്നും ൻഷടപ്പെട്ട് പോയെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഗൂഗിളിൽനിന്നും തപ്പി മറ്റൊരു ബില്ലിന്റെ കോപ്പി എടുത്ത് അതിൽ താൻ നഷ്ടപ്പെട്ട ബില്ലിലേ പോലെ എഴുതുകയായിരുന്നു എന്നും അഖിലേഷ് പറയുന്നു. എന്തായാലും സംഭവം 2വർഷം മുമ്പ് നടന്നതും വൈറലായ ഹോട്ടൽ ബില്ല് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും വ്യക്തമായിരിക്കുകയാണ്‌.എന്തായാലും സോഷ്യൽ മീഡിയയിൽ ഒരു ധർമ്മ പ്രവർത്തി ചർച്ച ചെയ്യുകയും, നല്ല വശങ്ങൾ പടർത്തുകയും ചെയ്തു എന്നത് തന്നെ വലിയ നേട്ടമാണ്‌.

അഖിലേഷിന്റെ വൈറലായ പോസ്റ്റ് പൂർണ്ണ രൂപം(ഇതിനൊപ്പം അദ്ദേഹം കൊടുത്ത ഹോട്ടൽ ബില്ല് ഇപ്പോൾ അദ്ദേഹവും ഹോട്ടലുകാരും ഒറിജിനൽ അല്ലെന്നു സമ്മതിച്ചിരിക്കുന്നു)

‘ദീര്‍ഘനേരം നീണ്ട് നിന്ന മീറ്റിംഗിനും ചര്‍ച്ചകള്‍ക്കും ശേഷം ഭക്ഷണം കഴിക്കാന്‍ മലപ്പുറത്തെ ഒരു ഹോട്ടലില്‍ എത്തിയ ഞാന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം ആദൃം കണ്ണോടിച്ചത് ഹോട്ടലിനകത്തെ വിഭവ സമൃദ്ധമായ ഭക്ഷണത്തിലേക്ക് കണ്ണ് പായിക്കുന്ന കൊച്ചുബാലനെയാണ്. പ്രതീക്ഷയോടെ ഓരോ ടേബിളിലേക്കും അവന്‍ കണ്ണോടിക്കുകയാണ്.പിന്നെ ഒരു നിമിഷം പോലും കളയാന്‍ തോന്നിയില്ല. ഉടനെ ആ കൊച്ചുബാലനെ ഹോട്ടലിനുളളിലേക്ക് വിളിച്ചു. തന്റെ കുഞ്ഞുസഹോദരിയുടെ കൈയ്യും പിടിച്ച് അവന്‍ ഹോട്ടല്‍ മുറിക്കുളളിലെത്തി. ഇഷ്ടമുളള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ അവസരം നല്‍കി. ഞാന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിലേക്കായിരുന്നു അവന്റെ ശ്രദ്ധ. ഉടനെ അതേ ഭക്ഷണം വീണ്ടും ഓര്‍ഡര്‍ ചെയ്ത് അവന് നല്‍കി. ഭക്ഷണം കൊണ്ടുവരുമ്പോഴും കണ്‍മുന്നില്‍ വിളമ്പിയപ്പോഴും ആകാംഷയും അമ്പരപ്പും അവന്റെ കുഞ്ഞു കണ്ണുകളില്‍ പ്രകടമായിരുന്നു. ആര്‍ത്തിയോടെ അത് കഴിക്കാന്‍ തുടങ്ങിയതും സഹോദരിയുടെ കൈകള്‍ അവനെ വിലക്കി. കൈ കഴുകാനാണ് അവള്‍ ഓര്‍മ്മിക്കുന്നതെന്ന് ഒരു നിമിഷം പോലും ചിന്തിക്കാതെ അവന് മനസിലായി. തുടര്‍ന്ന് വളരെ ശാന്തമായി അവര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിച്ചുതീര്‍ത്തു. ഇടയ്ക്ക് അവര്‍ മുഖാമുഖം നോക്കുന്നതും പരസ്പരം ചിരിക്കുന്നതും കാണാമായിരുന്നു. ശേഷം കൈ കഴുകി മനസുനിറഞ്ഞ് ചിരിച്ചുകൊണ്ട് അവര്‍ നടന്നു നീങ്ങി. ഈ സമയമത്രയും ഒരു വറ്റുപോലും കഴിക്കാന്‍ പറ്റിയിരുന്നില്ല എനിക്ക്. ഭക്ഷണശേഷം ഞാന്‍ ബില്ല് ആവശ്യപ്പെട്ടു. ഹോട്ടല്‍ ജീവനക്കാരന്‍ കൊണ്ടുവന്ന ബില്ലിലെ വാചകങ്ങള്‍ എന്നെ ആശ്ചര്യപ്പെടുത്തി.കഴിച്ച ഭക്ഷണത്തിന്റെ തുക എത്രയെന്ന് രേഖപ്പെടുത്തിയിരുന്നില്ല അതില്‍,പകരം എനിക്കായി ഒരു വാചകം ‘മനുഷ്യത്വത്തിന് ബില്ലടിക്കാന്‍ പറ്റിയ യന്ത്രം ഇവിടില്ല നന്മയുണ്ടാകട്ടെ’ എന്ന് മാത്രം.