മലയാള സിനിമയിൽ വളരാൻ ബുദ്ധിമുട്ടാണ്: ഒരു കാരണവും ഇല്ലെങ്കിലും ഫില്‍ഡ് ഔട്ട് ആക്കാൻ പലരും നോക്കും: കുഴപ്പമില്ല ഞാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും: തുറന്ന് പറഞ്ഞ് അക്ഷയ് രാധാകൃഷ്ണൻ

മലയാള സിനിമ എന്നല്ല സിനിമ മേഖലയിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണ്. മുൻ നിരയിലേക്ക് എത്തിപ്പെടാൻ തന്നെ നല്ലതുപോടെ കഷ്ടപ്പെടേണ്ടി വരും. ഒരു പക്ഷേ കൈ പിടിച്ചു നിർത്താൻ ഒരാളുണ്ടെങ്കിൽ വളരാനും ബുദ്ധിമുട്ടില്ല. ഇക്കര്യത്തെ പറ്റി നീരജ് മാധവൻ തന്റെ അഭിപ്രായം പുറത്തുവിട്ടപ്പോൾ പല കോലാഹലങ്ങൾക്കും വഴിവെച്ചുയ ഒരു കാരണവും ഇല്ലെങ്കിലും ഫീല്‍ഡ് ഔട്ട് ആക്കാന്‍ പലരും നോക്കുമെന്നും സിനിമയ്ക്കുളളില്‍ ഗൂഡസംഘമുണ്ടെന്നുമായിരുന്നു നീരജ് മാധവിന്റെ ആരോപണം. നീരജിന്റെ ഈ ആരോപണത്തെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുരാണ് നടന്‍ അക്ഷയ് രാധാകൃഷ്ണൻ.

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് അഭിനയം തുടങ്ങുന്നത്. മമ്മൂട്ടിയെ അതിഥിതാരമായ ചിത്രത്തില്‍ അക്ഷയ്‌ക്കൊപ്പം ഒട്ടേറെ പുതുമുഖ താരങ്ങളും ഒന്നിച്ചിരുന്നു. സിനിമയ്ക്കുള്ളില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഒന്നുകില്‍ സ്വന്തമായി ഒരു സര്‍ക്കിള്‍ വേണം അല്ലെങ്കില്‍ ഗോഡ് ഫാദര്‍ വേണമെന്നാണ് അക്ഷയ് രാധാകൃഷ്ണന്റെ അഭിപ്രായം. ഫേസ്ബുക്കിലൂടെയാണ് അക്ഷയ് അഭിപ്രായ പ്രകടനം നടത്തിയത്. എന്തായാലും താരത്തിന്റെ ഫേസ്ബുക്ക് കുറിപ്പിലെ പരാമര്‍ശത്തെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം കമന്റുകള്‍ വന്നിട്ടുണ്ട്. വളര്‍ന്നു വരുന്ന നടന്മാരെ തളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ബോളിവുഡിലെന്നപോലെ മലയാളത്തിലുമുണ്ടെന്ന വാദത്തെ പിന്തുണക്കുന്നതാണ് അക്ഷയുടെ വെളിപ്പെടുത്തല്‍.

Loading...

സിനിമയ്ക്കുള്ളില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഒന്നുകില്‍ സ്വന്തമായി ഒരു സര്‍ക്കിള്‍ വേണം അല്ലെങ്കില്‍ ഗോഡ് ഫാദര്‍ വേണം. ഇതു രണ്ടും ഇല്ലാത്ത പക്ഷം മലയാള സിനിമയില്‍ വളരാല്‍ ബുദ്ധിമുട്ടാണെന്ന് അക്ഷയ് പറയുന്നു. പലരും ഫില്‍ഡ് ഔട്ട് ആക്കാന്‍ നോക്കുമെന്നും നിലനില്‍പ്പിനായി താന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വരുമെന്നുമാണ് അക്ഷയ് രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വളര്‍ന്നുവരുന്ന അഭിനേതാക്കളെ മുളയിലേ നുള്ളുന്ന ഗൂഡസംഘം മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന നീരജിന്റെ ആരോപണത്തെ പിന്തുണച്ച് നടന്‍ വിഷ്ണുപ്രസാദും രംഗത്ത് വന്നിരുന്നു. നീരജിന്റെ പരാമര്‍ശത്തില്‍ താരസംഘടന അമ്മയും ഫെഫ്കയും ഇടപെട്ടിരുന്നു. താരസംഘടന നീരജിനോട് വിശദീകരണം തേടി. ഫെഫ്ക അംഗസംഘടനകള്‍ക്ക് നീരജിന്റെ ആരോപണം ഗൗരവത്തോടെ പരിഗണിക്കണമെന്നും അനഭിലഷണീയ പ്രവണതകള്‍ പാടില്ലെന്നും നിര്‍ദേശവും നല്‍കി.