സൗദിയില്‍ ‘പാപകരമായ’ പദ്ധതികള്‍ നടപ്പാക്കുന്നതിനെതിരെ സൗദി അറേബ്യയിലെ പരിഷ്ക്കരണവാദിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് മൂന്നറിയിപ്പു നല്‍കിയിരിക്കുകയാണ് അല്‍ഖായിദ. സിനിമ തീയേറ്ററുകള്‍ തുറന്നതും സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ അവസരം നല്കിയതുമുള്പ്പടെ ഒട്ടേറെ പരിഷ്ക്കരണ നയങ്ങളും കടുത്ത മതയാഥാസ്ഥിതികത്വം പുലര്‍ത്തുന്ന സൗദി അറേബ്യയില്‍ രാജകുമാരന് നടപ്പാക്കിയിട്ടുണ്ട്. ‘ബിന്‍ സല്‍മാന്റെ പുതിയ കാലഘട്ടത്തില്‍ മോസ്ക്കുകള്‍ സിനിമാ തീയേറ്ററുകളാക്കി മാറ്റുകയാണെന്ന്, യെമന്‍ ആസ്ഥാനമായുള്ള തീവ്രവാദി ഗ്രൂപ്പിന്റെ മദദ് ആരോപിക്കുന്നു.
സൗദി അറേബ്യയുടെ ഇന്റലിജന്‍സ് ഏജന്‍സിയായ ‘സൈറ്റ്’ ആണ് ഈ വിവരം കണ്ടെത്തിയത്. ‘ഇമാമുമാരുടെ ഗ്രന്ഥങ്ങള്‍ക്ക് പകരം കിഴക്കും പടിഞ്ഞാറുമുള്ള നിരീശ്വര വാദികളുടെയും മതനിരപേക്ഷവാദികളുടെയും അസംബന്ധം നിറഞ്ഞ പുസ്തകങ്ങള്‍ പ്രചരിപ്പിക്കുകയും വ്യാപകമായ അഴിമതിക്കും ധാര്‍മ്മിക അധപ്പതനത്തിനും വഴിതുറക്കുകയും ചെയ്തിരിക്കുന്നു’. യെമനിലെ ഹൗതി വിമതര്‍ക്കെതിരെ സൈനിക സഖ്യശക്തികളുമായി ചേര്‍ന്ന് സൗദി ഏര്‍പ്പെട്ടിട്ടുള്ള സങ്കീര്‍ണ്ണമായ യുദ്ധത്തിന്റെ സാഹചര്യത്തിലാണ് അല്‍ഖായിദ വളര്‍ന്നിട്ടുള്ളത്.
മെക്കയ്ക്ക് സമീപമുള്ള സൗദിയിലെ തീരദേശനഗരമായ ജിദ്ദയില്‍ അടുത്തകാലത്ത് നടത്തിയ ഗുസ്തി മത്സരത്തെക്കുറിച്ച് അല്‍ഖായിദ ന്യൂസ് ബുള്ളറ്റിനില്‍ അതൃപ്തി പ്രകടിപ്പിച്ചു ‘മുസ്ലിം യുവാക്കളും യുവതികളും ഇടകലര്‍ന്നിരുന്ന വേദിയില്‍ സ്വകാര്യ ഭാഗങ്ങള്‍ തുറന്നുകാട്ടിയാണ് അവിശ്വാസികളായ (വിദേശികള്‍) അവിടെ വരുന്നത്. അവരില്‍ ഏറെപ്പേരും കുരിശടയാളം ധരിച്ചവരാണെന്നും’അല്‍ഖായിദ ന്യൂസ് പറയുന്നു.
മാത്രമല്ല എല്ലാ സായാഹ്നങ്ങളിലും സംഗീത പരിപാടികളും സിനിമ, സര്‍ക്കസ് പ്രദര്‍ശനങ്ങളും നടക്കുന്നതിനെപ്പറ്റി അറിയിപ്പുകളുണ്ടാകുന്നു’. ദക്ഷിണ യെമനിലെ അല്‍ഖായിദ ഗ്രൂപ്പിനെതിരെ വളരെക്കാലമായി യുഎസ് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഈ തീവ്രവാദി ഗ്രൂപ്പിലെ ഏറ്റവും അപകടകാരികളായ വിഭാഗമായിട്ടാണ് അവരെ കണക്കാക്കുന്നത്. യെമനില്‍ തുടരുന്ന യുദ്ധത്തില്‍ ഇതിനകം 10,000ത്തോളം പേര് കൊല്ലപ്പെടുകയും പതിനായിരക്കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വഷളായ മാനവിക ദുരന്തമായിട്ടാണ് യെമനിലെ സ്ഥിതിയെ യുഎന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.