2 വിദ്യാര്‍ഥികളുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട അദ്ധ്യാപിക അറസ്റ്റില്‍

ആലബാമ: 2 ഹൈസ്കൂള്‍ വിദ്യാര്‍ഥികളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട അദ്ധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പ് ഹൈസ്കൂള്‍ ഇംഗ്ലീഷ് ഭാഷാദ്ധ്യാപിക ആഷ്‌ലി നെല്‍സണ്‍ ഹാള്‍ (33) ആണ് പോലീസ് പിടിയിലായത്. ഇവരെ പിന്നീട് 70,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു. 20 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ആണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.