18 വയസ്സുള്ള മകൾക്കു ആരാണ് ഫോൺ വാങ്ങി കൊടുത്തത്? കുറിപ്പ്

ഇന്നത്തെ കാലത്ത് പെൺകുട്ടികളെ കാത്ത് പല അപകടങ്ങളും ഉണ്ട്. പലരുടേയും കപട സ്നേഹത്തിന്റെ ചതിയിൽ വീണ് പോകുന്ന നിരവധി പെൺകുട്ടികൾ ഉണ്ട്. ഒരു പരിധി വരെ മൊബൈൽ ഫോണുകളും ഇതിന് കാരണം ആകുന്നുണ്ട്. ഇപ്പൊൾ ഇത്തരത്തിൽ ഒരു സംഭവം ആണ് സൈക്കോളജിസ്റ്റ് കൗൺസിലർ ആയ കല മോഹൻ ഫേസ്ബുക്കിൽ കുറിക്കുന്നത്.

കല മോഹന്റെ കുറിപ്പ് ഇങ്ങനെ

Loading...

അമ്പലത്തിൽ വെച്ച് കണ്ട ഭാര്യയും ഭർത്താവും ,,പെട്ടന്ന് മനസ്സിലായില്ലെങ്കിലും പിന്നെ ഓർത്തെടുത്തു, ഏതാനും വര്ഷം മുൻപ് DYSP CGസുരേഷ് sirnte അനുവാദത്തോടെ ഞാൻ അവരെ കണ്ടിട്ടുണ്ട്,, മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നു പരാതി കൊടുത്തിട്ടും നീതി ലഭിക്കാതെ സങ്കടപ്പെട്ടിരിക്കുന്ന അവസ്ഥയിൽ സർ വകുപ്പിൽ ചാർജ് എടുക്കുകയും തെളിയാതെ കിടന്നിരുന്ന ഈ കേസ് പുനരന്വേഷണം ആരംഭിക്കുകയും കേരള politics ന്റെ ചിത്രം തന്നെ മാറാൻ സാഹചര്യം ഒരുക്കുകയും ചെയ്തതിന്റെ സമയം ആയിരുന്നു അത്,,

സത്യത്തിൽ ഞാൻ ആ വീട്ടിൽ ചെന്നത് വല്ലാതെ ആശങ്ക പെട്ടാണ്,, ചെയ്യുന്ന ഒരു പ്രൊജക്റ്റ് നു ഈ കേസ് ഉപകാരപ്പെടും ..അതാണ് എന്റെ ലക്‌ഷ്യം.. സംസാരിക്കാൻ കൂട്ടാകുമോ അവർ ? സർ പറഞ്ഞാൽ ഞങ്ങൾക്ക് വിശ്വാസം ആണ് എന്ന ആമുഖത്തോടെ അവർ എനിക്ക് ഇന്റർവ്യൂ തന്നു..[പല കാരണങ്ങൾ കൊണ്ട് അന്നത്തെ സാഹചര്യത്തില് , അതെനിക്ക് പബ്ലിഷ് ചെയ്യാൻ സാധിച്ചില്ലെങ്കിലും..] പ്രണയം ഒരു തെറ്റല്ല..പാപമല്ല.. പക്ഷെ തെരഞ്ഞെടുപ്പാണ് പ്രശ്നം. പഠിക്കാനായി മറ്റൊരു സ്ഥലത്തു കൊണ്ട് വിട്ട മകളെ വീട്ടുടമസ്ഥയുടെ ക്രിമിനൽ ആയ മകൻ കപട സ്നേഹം നടിച്ചു വളച്ചെടുത്ത ദുരന്തം..ആ കഥയിലെ വില്ലൻ …! .ഞാൻ അന്നും ഓർത്തു…. സത്യത്തിൽ വഴി തെറ്റി പോയ പ്രതിഭ,.” എന്ന് പറയണം…
genious in the wrong way ! IQ ലെവൽ അത്ര ഉയർന്ന ഒരാൾക്ക് EQ വിന്റെ അഭാവത്തിൽ ,അല്ലെങ്കിൽ കുത്തഴിഞ്ഞ വികാര വിചാരങ്ങൾ ,നടനമാടുമ്പോൾ സംഭവിക്കുന്ന പേയ്പിടിച്ച ചെയ്‌വനകൾ… രെശ്മിയുടെ,.. മാതാപിതാക്കൾക്ക്, നഷ്‌ടമായത്‌ മകളെ ! അതിക്രൂരമായ കൊലപാതകത്തിന് സാക്ഷിയായ അവളുടെ മക്കളുടെ മാനസികാവസ്ഥ പറയുമ്പോ മാത്രമായിരുന്നു ആ ‘അമ്മ കരഞ്ഞു പോയത്..ജില്ലയിലെ ആഢ്യത്വം നിറഞ്ഞ കുടുംബത്തിലെ കടുക്കനിട്ട കാരണവരും അന്നേരം വിതുമ്പി..!

സംസാരിച്ചു ഇറങ്ങാൻ നേരം ”ലോകത്തു ഒരു അച്ഛനും അമ്മയ്ക്കും ഈ ഗതി വരരുത്..എന്നു കരുതി ആണ് ഒക്കെ തുറന്നു പറഞ്ഞതെന്ന് പറഞ്ഞു..

24 മണിക്കൂറു മക്കളുടെ ഒപ്പം വേണ്ട..പക്ഷെ അവരുടെ ജീവിതം ഇത് പോലെ ഭ്രാന്തൻ നായ്ക്കൾ നോട്ടമിട്ടുണ്ടോ എന്നും തങ്ങളുടെ പെണ്മക്കൾ അതിൽ പെട്ട് പോയോ എന്നും കണ്ടു അറിയാനുള്ള കുറച്ച ക്വാളിറ്റി സമയം മാതാപിതാക്കൾക്ക് ഉണ്ടാകണം.. മക്കളുടെ നല്ല ചങ്ങാതിമാരാകാൻ നമ്മുക്ക് സാധിക്കണം ഭൂമിക്കു കീഴിലുള്ള എന്തിനെ പറ്റിയും മക്കളോട് സംസാരിക്കാം.. അച്ഛനും അമ്മയും പോലെ , വലിയ COUNSELLORS മറ്റാരുമില്ല.. സ്നേഹം പ്രകടിപ്പിക്കുക തന്നെ വേണം..സ്നേഹം കൊടുത്തു ആരും നശിച്ചിട്ടില്ല..അമിത പ്രകടനം ആകരുത് എന്ന് മാത്രാ,,. സ്കൂൾ തലം കഴിഞ്ഞാൽ പിന്നെ മക്കളുടെ അദ്ധ്യാപകരുമായി മാതാപിതാക്കൾ ബന്ധം വെക്കാറില്ല.. കോളേജുകളിൽ PTA മീറ്റിംഗിന് വിളിക്കുമ്പോൾ എത്ര കുറച്ച് പേരാണ് വരുന്നത്..!പിന്നാലെ നടന്നു സംശയ രോഗികൾ .ആകാനല്ല പക്ഷെ മക്കളുടെ ഒപ്പം ആകാലോ…മക്കളുടെ സുഹൃത്തുക്കൾ ആരെന്നു അറിയാൻ ഇന്ന് പല മാതാപിതാക്കൾക്കും കഴിയുന്നില്ല. മൊബൈൽ locked ആണ്…തുറന്നു നോക്കിയാൽ അവൾക്കു ഇഷ്‌ടമാകില്ല.. ഒരു ‘അമ്മ പറഞ്ഞതാണ്..! 18 വയസ്സുള്ള മകൾക്കു ആരാണ് ഫോൺ വാങ്ങി കൊടുത്തത്..? അവൾക്കു ജോലി കിട്ടി സ്വന്തം കാലിൽ നിൽക്കുമ്പോൾ പോരെ..ഇത്ര കൂടുതൽ പ്രൈവസി..? ടെക്നോളജി ഇത്ര മാത്രം വളർന്നു കൊണ്ടിരിക്കുന്ന അവസ്ഥയിൽ.. മൊബൈൽ ഇല്ലാതെ അവർ വളരേണ്ട.. പക്ഷെ , അത് മാതാപിതാക്കൾ അറിയുന്ന തരത്തിൽ ആകണം,, LOCKED SYSTEM വേണ്ട..സ്വന്തം കാലിൽ നിൽക്കും വരെ..! നമ്മുടെ മക്കൾ കലാലയത്തിൽ എത്തുമ്പോൾ അവരുടെ കൂട്ട് പല തരത്തിൽ ആണ്.. വീട്ടിലെ കുട്ടി ആകണമെന്നില്ല..നാട്ടിലെയും കലാലയത്തിലെയും കുട്ടി.. മക്കളെ സംശയ കണ്ണോടെ കാണരുത്..പക്ഷെ പറയുന്നത് അപ്പടി കണ്ണടച്ച് വിശ്വസിക്കരുത്.. ഇടയ്ക്കിടയ്ക്കു അവർ പഠിക്കുന്ന സ്ഥാപനത്തിൽ പോകുക.. മാതാപിതാക്കൾ കഴിഞ്ഞു പോയ പ്രായം ആണ്.. ആ പ്രായം എന്താണെന്നു മനസ്സിലാക്കാൻ ഒരു കൗൺസിലറും വേണ്ട..പ്രായം അറിയിച്ച ആണ്കുട്ടിയ്ക്കും പെണ്കുട്ടിയ്ക്കും എന്തൊക്കെ വികാരവിചാരങ്ങൾ ഉണ്ടാകുമെന്നു മാതാപിതാക്കൾ ഓർത്തെടുത്തൽ മതി..!ART OF PARENTING 🙂 ART OF SUCCESSFUL PARENTING:) ബഹുമാനമില്ലാതെ മക്കളെ ശിക്ഷിക്കരുത്.. സ്നേഹത്തോടെ വരുതിക്ക് കൊണ്ട് വരാൻ നമ്മുക്ക് പറ്റിയിരുന്നേൽ നന്നായേനെ..!

ഇപ്പോഴത്തെ സമൂഹത്തിന്റെ നിറം വെച്ച് നോക്കുമ്പോൾ.. ഇനിയും രശ്മിയുടെ ദുരന്തം ആവർത്തനമാകരുത് എന്നതാണ്ഓരോ നിമിഷത്തെയും പ്രാർത്ഥന