വഴിത്തർക്കം കലാശിച്ചത് നാടൻ തല്ലിൽ: വിറക് മുട്ടി കൊണ്ട് നാട്ടുകാർ തമ്മിൽ അടിപിടി: കൂട്ടത്തല്ലിന് പെണ്ണുങ്ങളും: പോലീസ് കേസെടുത്തു: വിഡിയോ

ആലപ്പുഴ; തല്ലെന്ന് പറ‍ഞ്ഞാല്‍ പൊരിഞ്ഞ തല്ല്. വിഡിയോ കണ്ടവർ ഒന്നമ്പരന്നു. ഓണത്തല്ല് ഇങ്ങ് എത്തിയോ എന്ന്. എന്നാൽ ആലപ്പുഴയിൽ നാട്ടുകാർ തമ്മിൽ നടന്ന അടിപിടിയാണ് സോഷ്യൽ മീ‍ിയയിൽ വൈറലായത്. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പെരുമ്പള്ളിയിൽ 26നു നടന്ന സംഘട്ടനത്തിന്റെ വിഡിയോയാണിത്. ആറാട്ടുപുഴയിൽ വഴിത്തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. അടിപിടിയിൽ പെരുമ്പള്ളി മുറിയിൽ കൊച്ചുവീട്ടിൽ രേഖ, മക്കളായ ആതിര പൂജ എന്നിർവർക്ക് പരിക്കേറ്റു. തൃക്കുന്നപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നേരത്തെയുള്ള വഴിത്തർക്കത്തിന്റെ തുടർച്ചയാണിതെന്ന് ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജിതയും തൃക്കുന്നപ്പുഴ പൊലീസും പറയുന്നു.

ഭിന്നശേഷിക്കാരിയായ രേഖയ്ക്കും കുടുംബത്തിനും പഞ്ചായത്ത് അനുവദിച്ച വഴി അയൽവാസികൾ മതിൽ കെട്ടി അടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് രേഖയ്ക്കും, മക്കളായ ആതിര പൂജ എന്നിവർക്കും മർദ്ദനം ഏറ്റതെന്നാണ് വനിത സെല്ലിന് നൽകിയ പരാതിയിൽ പറയുന്നത്. ഏറെ നേരം നീണ്ടുനിന്ന സംഘർഷം അവസാനിച്ചത് പോലീസെത്തിയാണ്. ഏറെ നാളായി ഇരുകൂട്ടരും തമ്മിൽ വാഴിത്തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ഉൾപ്പടെയുള്ള വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് തൃക്കുന്നപ്പുഴ പോലീസ് കേസ് എടുത്തത്.

Loading...

അതേസമയം കോവിഡ് രോഗിയെ ക്വാറന്റീനിലാക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കൂട്ടയടിയായെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. വിഡിയോയ്ക്കു കോവിഡുമായി ബന്ധമില്ലെന്നും വഴിത്തർക്കമാണെന്നു പഞ്ചായത്ത് പ്രസിഡന്റും പൊലീസും അറിയിച്ചു. ക്വാറന്റീനിന്റെ പേരിൽ കൊല്ലം ജില്ലയിലെ പുനലൂരിൽ നടന്നതെന്ന വിധത്തിലും ഇതേ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

 

containment zone .👏🏻👌 valare nalla oru idhu…perumpalli😍👌

Opublikowany przez Abhijitha V C Poniedziałek, 27 lipca 2020