മകളെ ശല്യപ്പെടുത്തിയതിനല്ല അച്ഛന്‍ യുവാവിനെ കുത്തിക്കൊന്നത്, മരിച്ച യുവാവും പെണ്‍കുട്ടിയും നാളുകളായി പ്രണയത്തില്‍, സംഭവം ഇങ്ങനെ

മകളെ ശല്യപ്പെടുത്തിയതിന് യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ആലപ്പുഴ വാടയ്ക്കല്‍ അറുകൊലശേരിയില്‍ സാബുവിന്റെ മകന്‍ കുര്യാക്കോസ് എന്ന സജിയെ (20) വാടയ്ക്കല്‍ വേലിയകത്തു വീട്ടില്‍ സോളമന്‍ (45) ആണ് കുത്തിക്കൊന്നത്. മകളെ ശല്യപ്പെടുത്തിയതിനാണ് സജിയെ സോളമന്‍ കുത്തിക്കൊന്നത് എന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ സത്യം അതല്ലെന്നാണ് വിവരം.

സോളമന്റെ മകളും കൊല്ലപ്പെട്ട കുര്യാക്കോസും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇതറിഞ്ഞ സോളമന്‍ കലിമൂത്ത് യുവാവിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറയുന്നത്. സംഭവത്തില്‍ സോളമനെ പുന്നപ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മരിച്ച സജിയും കസ്റ്റഡിയിലായ സോളമനും ബന്ധുക്കളാണ്.

Loading...

ഞായറാഴ്ച ഉച്ചയോടെയാണു കുര്യാക്കോസിനെ സോളമന്‍ ആക്രമിച്ചത്. സോളമന്റെ മകളെ കുര്യാക്കോസ് ശല്യപ്പെടുത്തുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നുവെന്നാണ് സംഭവത്തില്‍ പൊലീസ് പറയുന്നത്. പലതവണ താക്കീത് നല്‍കിയെങ്കിലും ശല്യപ്പെടുത്തല്‍ തുടര്‍ന്നെന്നാണ് സോളമന്‍ പൊലീസിനു നല്‍കിയ മൊഴി. ഞായറാഴ്ചയും പെണ്‍കുട്ടിയുമായി കുര്യാക്കോസ് സംസാരിക്കുന്നതു കണ്ട സോളമന്‍ ആക്രമിക്കുകയായിരുന്നു.