വിവാഹം മുടക്കിയതിന് അയ്യപ്പനും കോശിയും കളിക്കാനിറങ്ങിയതല്ല, ആല്‍ബിന്റെ വീഡിയോ കാണൂ

കണ്ണൂര്‍:കഴിഞ്ഞ ദിവസം വൈറലായ വാര്‍ത്തയായിരുന്നു കല്യാണം മുടക്കിയതിന്റെ പേരില്‍ യുവാവ് അയല്‍വാസിയുടെ കട ഇടിച്ചു നിരത്തിയെന്ന വാര്‍ത്ത.എന്നാല്‍ അതിന്റെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കട പൊളിക്കുന്നതിന് മുന്‍പ് തന്നെ ആല്‍ബിന്‍ എന്ന യുവാവ് വീഡിയോയില്‍ പറയുന്ന കാര്യമാണ് ഇപ്പോല്‍ പുറത്ത് വന്നിരിക്കുന്നത്. അയ്യപ്പനും കോശിയും സിനിമയിലേത് പോലെ പ്രതികാരം തീര്‍ക്കാന്‍ ആയിരുന്നില്ല അതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. നാടിന് ബാധ്യതയായ വീഡിയോ ഇടിച്ച് നിരത്തുന്നവെന്ന് പരഞ്ഞാണ് ആല്‍ബിന്‍ കട പൊളിക്കുന്നത്.

”കഴിഞ്ഞ 30 വർഷമായി ഈ കെട്ടിടം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ താവളമാണ്. മദ്യപാനം ലഹരി ഉപയോഗം ഇവിടെ പതിവാണ്. മൂന്നുകൊലക്കേസ്, കഴിഞ്ഞ മാസം രണ്ട് പോക്സോ കേസ് എന്നിങ്ങനെ ഈ കടയുടമയുടെ പേരിൽ റിപ്പോർട്ട് ചെയ്തതാണ്. ഇതുവരെ പരാതിയിൽ പൊലീസ് നടപടിയില്ല. അതുകൊണ്ട് ഈ സ്ഥാപനം ഞാൻ പൊളിച്ചു കളയുന്നു.”- വിഡിയോയുടെ ആമുഖത്തിൽ യുവാവ് പറയുന്നു. പിന്നീട് ജെസിബി ഉപയോഗിച്ച് അതിവേഗം കെട്ടിടം പൊളിച്ചടുക്കുന്നതും വീഡിയോയിൽ കാണാം.

Loading...